ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്ന നയം മാറാം; സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനമെടുക്കും'; പ്രകോപനം തുടരുന്ന പാക്കിസ്ഥാന് മുന്നറിയിപ്പുമായി പൊഖ്‌റാനില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

Friday 16 August 2019 3:52 pm IST

ന്യൂദല്‍ഹി: ഭാരതത്തിന്റെ  ആണവായുധനയം വേണ്ടിവന്നാല്‍ മാറാമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്നതാണ് നിലവിലെ ഇന്ത്യയുടെ നയം. എന്നാല്‍ ഇത് എപ്പോള്‍ വേണമെങ്കിലും മാറാമെന്ന് അദേഹം വ്യക്തമാക്കി. സാഹചര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. എന്നാല്‍, സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഭാവിയില്‍ നയം മാറാമെന്നും വ്യക്തമാക്കി. പാകിസ്ഥാനുള്ള മുന്നറിയിപ്പായിട്ടാണ് പ്രതിരോധമന്ത്രിയുടെ ഈ പ്രതികരണം. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ഒന്നാം ചമര വാര്‍ഷികത്തോടനുബന്ധിച്ച് രാജസ്ഥാനിലെ പൊഖ്‌റാനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1998ല്‍ വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ പൊഖ്‌റാനില്‍ വച്ച് ഇന്ത്യ ആദ്യമായി ആണവായുധം പരീക്ഷിച്ചത്.   

പ്രത്യേക പദവി റദ്ദാക്കിയത് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്. അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്ത് ഇന്ത്യ ആണവശക്തിയാണെന്ന് പ്രഖ്യാപിച്ച സ്ഥലമാണ് പൊഖ്‌റാന്‍. ആണവായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ സ്വീകരിച്ചു പോന്ന നയം ഇന്നും തുടരുന്നുണ്ട്. ഭാവിയില്‍ അതിന് എന്ത് സംഭവിക്കുമെന്ന കാര്യം അന്നത്തെ സാഹചര്യത്തെ അനുസരിച്ചിരിക്കും രാജ്‌നാഥ് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന് രാജ്‌നാഥ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്ന് ഇവിടെ എത്തി എന്നത് യാദൃച്ഛികമാണ് രാജ്‌നാഥ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.