സൈന്യം ഭാരത ജനതയുടെ അഭിമാനം; സേനകളെ ഏകോപിപ്പിച്ച് നേതൃത്വം നല്‍കാന്‍ പ്രത്യേക പ്രതിരോധ മേധാവിയെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Thursday 15 August 2019 12:01 pm IST

ന്യുദല്‍ഹി: ഇന്ത്യന്‍ സൈന്യം നമ്മുടെ അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സേനകളെ ഏകോപിപ്പിച്ച് നേതൃത്വം നല്‍കാന്‍ പ്രത്യേക പ്രതിരോധ മേധാവിയെ നിയമിക്കും. 73ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം അറിയിച്ചത്.

കരസേന, വ്യോമസേന, നാവികസേന എന്നീ മൂന്ന് സേനകളുടെയും ഏകോപനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ചീഫ് ഒഫ് ഡിഫന്‍സ് സ്റ്റാഫിനെ (സിഡിഎസ്) നിയമിക്കും. ഇത് മൂന്ന് ശക്തികളെയും കൂടുതല്‍ ഫലപ്രദമാക്കുമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച പ്രധാനമന്ത്രി സ്ഥിതിഗതികള്‍ പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പ് നല്‍കി.

കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, ബീഹാര്‍, അസം എന്നിവിടങ്ങളില്‍ നൂറുകണക്കിന് ജീവന്‍ നഷ്ടപ്പെട്ടു. ആയിരക്കണക്കിന് ഹെക്ടര്‍ വിളകള്‍ ഒഴുകിപ്പോയി. രാജ്യത്ത് തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് റോഡുകളും റെയില്‍ പാതകളും തകര്‍ന്നിട്ടുണ്ട്. തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി ജല സംരക്ഷണത്തിനെക്കുറിച്ചും ജലശക്തി മന്ത്രാലയത്തിന്റെ ആവശ്യകതയെ കുറിച്ചും വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.