പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുണ്ടെന്ന പ്രതിപക്ഷവാദം പൊളിഞ്ഞു; സിഎഎയെ അനുകൂലിച്ച് ഭൂരിപക്ഷം; ഇന്ത്യ ടുഡേ സര്‍വേ ഫലം പുറത്ത്

Friday 24 January 2020 4:00 pm IST

ന്യൂദല്‍ഹി:  പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യപക പ്രതിഷേധമുണ്ടെന്ന പ്രതിപക്ഷവാദം പൊളിയുന്നു. ഇന്ത്യ ടുഡെ നടത്തിയ മൂഡ് ഓഫ് നേഷന്‍ സര്‍വേയില്‍ 41 ശതമാനം പേരും സിഎഎയെ അനുകൂലിച്ചു. 33 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്താതിരുന്നപ്പോള്‍ 26 ശതമാനം മാത്രമാണ്  നിയമത്തെ എതിര്‍ത്തത്. ഇതോടൊപ്പം ന്യൂനപക്ഷങ്ങള്‍ക്ക് സിഎഎയിയും എന്‍ആര്‍സിയിലും ആശങ്കയുണ്ടെങ്കിലും അത് നീതീകരിക്കാവുന്നതാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷവും പറയുന്നു.

ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയതിനെ 58 ശതമാനം പേരാണ് അനുകൂലിച്ചത്. 26 ശതമാനം പേര്‍ പിന്തുണക്കുന്നില്ലെന്നും രേഖപ്പെടുത്തി. കൂടാതെ 16 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നില്ല. അയോധ്യ വിധി, ഏകീകൃത സിവില്‍ കോഡ് തുടങ്ങിയവയ്ക്കും വലിയ പിന്തുണയാണ് സര്‍വേയില്‍ ലഭിച്ചത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപി 271 സീറ്റ് നേടുമെന്നും മൂഡ് ഓഫ് നേഷന്‍ വിലയിരുത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.