ഇന്ത്യ- യുഎസ് സംയുക്ത സൈനികാഭ്യാസത്തിനിടെ ജനഗണമന വായിച്ച് യുഎസ് സൈന്യം; വാഷിടണ്ണില്‍ സമാപന ദിവസത്തോടനുബന്ധിച്ചാണ് വായിച്ചത്‌

Thursday 19 September 2019 10:58 am IST

വാഷിങ്ടണ്‍: ഇന്ത്യയും അമേരിക്കയും ചേര്‍ന്നുള്ള സംയുക്ത സൈനികാഭ്യാസത്തില്‍ ജനഗണമന വായിച്ച് അമേരിക്കന്‍ സൈന്യം. സമൂഹ മാധ്യമങ്ങള്‍ വഴി ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വന്‍ പ്രചാരമാണ് ഇതിന് ലഭിച്ചിട്ടുള്ളത്. 

വാഷിങ്ടണ്ണില്‍ വെള്ളിയാഴ്ച്ചയാണ് ഇന്ത്യയും യുഎസ്സും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസം ആരംഭിച്ചത്. യുദ്ധഭ്യാസ് എന്ന പേരുള്ള സംയുക്ത സൈനികാഭ്യാസം ബുധനാഴ്ച അവസാനിച്ചു. സമാപന ദിവസത്തോട് അനുബന്ധിച്ചാണ് യുഎസ് സൈനികര്‍ ജനഗണമന വായിച്ചത്.

രണ്ടാം ലോക മഹായുദ്ധത്തിനിടെ കൊല്ലപ്പെട്ട അസം റെജിമെന്റിലെ ബദ്‌ലുറാം എന്ന പട്ടാളക്കാരനോടുള്ള ആദരസൂചകമായി നേരത്തെ ഇരു സൈന്യങ്ങളും പാട്ടുപാടി നൃത്തം ചെയ്തിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ബദ്‌ലുറാം കാ ബാദന്‍ എന്ന് തുടങ്ങുന്ന മാര്‍ച്ചിങ് ഗാനമാണ് അമേരിക്കയില്‍ നടന്ന ഇന്തോ-യു.എസ് സംയുക്ത സൈനികാഭ്യാസത്തിനിടെ ഇരുകൂട്ടരും ചേര്‍ന്ന് ആലപിച്ചത്. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.