അല്‍ഖ്വയ്ദയുടെ ഭീഷണി കാര്യമാക്കാനില്ല; ദേശ-പരമാധികാരങ്ങളെ സംരക്ഷിക്കാന്‍ സൈന്യം സജ്ജമെന്ന് വിദേശകാര്യ മന്ത്രാലയം

Thursday 11 July 2019 7:54 pm IST
കര്‍താര്‍പൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട പദ്ധതികളെ കുറിച്ചും അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു. പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ആഗ്രഹിക്കുന്നത്.

ന്യൂദല്‍ഹി: അല്‍ഖ്വയ്ദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയുടെ വിഡിയോയിലൂടെയുള്ള ഭീഷണിയെ കാര്യമാക്കേണ്ട ആവശ്യമില്ലെന്നും ഇത്തരം ഭീഷണികള്‍ നിരന്തരമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍. ദേശ-പരമാധികാരങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍താര്‍പൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട പദ്ധതികളെ കുറിച്ചും അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു. പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ആഗ്രഹിക്കുന്നത്.

പദ്ധതി സംബന്ധിച്ച അടിസ്ഥാന സൗകര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ രണ്ട് കാര്യങ്ങളാണ് പ്രധാനമായി വേണ്ടത്. അത്യാധുനിക പാസഞ്ചര്‍ ടെര്‍മിനലും, കര്‍താര്‍പൂര്‍ ഇടനാഴിയേയും ദേശീയ പാതയേയും ബന്ധിപ്പിക്കുന്ന നാല് വരി ദേശീയ പാതയും. ഈ രണ്ട് പദ്ധതികളുടേയും നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കിയ രവീഷ് കുമാര്‍ സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളോടെ പദ്ധതികള്‍ പൂര്‍ത്തിയാകുമെന്നും അറിയിച്ചു. പദ്ധതി വൈകുന്നു എന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.