പാക് അധീനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യയുടെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് കനത്തതിരിച്ചടി

Sunday 20 October 2019 12:32 pm IST

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ പ്രകോപനം തുടര്‍ന്നതോടെ പാക് അധീനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ ആക്രമണം. കശ്മീരിലെ തങ്ധാര്‍ മേഖലയിലെ  ഭീകര ക്യാമ്പുകള്‍ക്ക് നേരെയാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തുന്നത്.  ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെയാണ് ഇന്ത്യ ശക്തമായ തിരിച്ചടിക്ക് മുതിര്‍ന്നത്. പാക്കിസ്ഥാന്റെ വെടിവെയ്പ്പില്‍ ഇന്ത്യയിലെ രണ്ടു സൈനികര്‍ വീരമൃത്യു വരിക്കുകയും ഒരു പ്രദേശവാസിയും കൊല്ലപ്പെടുകയും ചെയ്തിരുന്നു.

പാക് അധീനിവേശ കശ്മീരിലെ ഭീകര്‍ക്കെതിരെ ആക്രമണം നടത്തിയെന്ന് കരസേന വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരവാദികള്‍ക്ക് പാക് സൈന്യം പിന്തുണ നല്‍കുന്നതായി തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചടി. ഭീകരവാദ ക്യാമ്പുകളെ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രണം. പലതവണ മുന്നറിയിപ്പു നല്‍കിയിട്ടും പാക്‌സൈന്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്.

കഴിഞ്ഞ ആഴ്ച ബരാമുല്ലയിലെയും രജൗരിയിലെയും പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ടു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷം പാക്ക് സേന തുടര്‍ച്ചയായി കശ്മീരിലെ സാധാരണക്കാരെ ലക്ഷ്യംവയ്ക്കുകയാണെന്ന് പാക്കിസ്ഥാനുമായി നടന്ന ചര്‍ച്ചയില്‍ ഇന്ത്യ ഉന്നയിച്ചിരുന്നു. ജൂലൈയില്‍ 296 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ നടന്നത്. ഓഗസ്റ്റില്‍ 307, സെപ്റ്റംബറില്‍ 292 പ്രാവശ്യവും അതിര്‍ത്തിയില്‍ പാക്ക് പ്രകോപനമുണ്ടായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.