ഇന്ത്യയുടെ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ പീഡിപ്പിച്ച പാക് കമാന്‍ഡോയെ കൊന്നു; കരസേന പകരം വീട്ടിയത് ഭീകരവാദികളെ ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍

Wednesday 21 August 2019 2:32 pm IST

ന്യൂദല്‍ഹി: ഇന്ത്യയുടെ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ തടവിലാക്കി പീഡിപ്പിച്ച പാക് കമാന്‍ഡോ അഹമ്മദ് ഖാനെ സൈന്യം കൊന്നു. ബാലകോട്ട് വ്യോമാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാന്‍ ജെറ്റിനെ പിന്തുടര്‍ന്ന് പോകുമ്പോള്‍ മിഗ് 21 നെ പാകിസ്ഥാന്‍ സൈന്യം വെടിവച്ചിട്ട ശേഷം അഭിനന്ദനെ പിടിച്ചു പീഡിപ്പിച്ചത് അഹമ്മദ് ഖാന്റെ നേതൃത്വത്തിലായിരുന്നു. 

പാക് സൈന്യത്തിന്റെ സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിലെ സുബേദാറാണ് അഹമ്മദ് ഖാന്‍. ഈ മാസം 17ന് അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവപ്പിനുള്ള ഇന്ത്യയുടെ തിരിച്ചടിയിലാണ് അഹമ്മദ് ഖാന്‍ കൊല്ലപ്പെട്ടത്. നൗഷേര അടക്കമുള്ള മേഖലകളില്‍ ഇന്ത്യയുടെ സൈനിക പോസ്റ്റുകള്‍ക്കു നേരെയുള്ള പാക് സൈന്യത്തിന്റെ ആക്രമണത്തിനു നേതൃത്വം നല്‍കിയിരുന്നതും അഹമ്മദ് ഖാന്‍ ആണെന്നാണ് റിപ്പോര്‍ട്ട്.

നൗഷെറ, സുന്ദര്‍ബാനി, പല്ലാന്‍ വാല മേഖലകളില്‍ നുഴഞ്ഞുകയറ്റം സുഗമമാക്കാന്‍ പാകിസ്ഥാന്‍ സൈന്യം അഹമ്മദ് ഖാനെ ഉപയോഗിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കശ്മീരില്‍ തീവ്രവാദത്തെ സജീവമായി നിലനിര്‍ത്താനുള്ള പാകിസ്ഥാന്റെ പദ്ധതിയുടെ ഭാഗമായി ഖാന്‍ ജെയ്ഷ് ഇ മുഹമ്മദ് സംഘത്തിലെ മികച്ച പരിശീലനം നേടിയ തീവ്രവാദികളെ ഫോര്‍വേഡ് പോസ്റ്റില്‍ അണിനിരത്തിയിരുന്നു.

പൂഞ്ചിലെ കൃഷ്ണഘാട്ടി സെക്ടറില്‍ നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് നേരെ മോര്‍ട്ടാര്‍ ആക്രമണം നടത്തിയ പാകിസ്ഥാനു നേരെ നടത്തിയ തിരിച്ചടിയിലാണ് അഹമ്മദ് ഖാന്‍ കൊല്ലപ്പെട്ടത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.