സ്ത്രീകളെ കൈപിടിച്ചുയര്‍ത്തി നാവിക സേന; ഭാരതത്തിന്റെ പോര്‍വിമാനങ്ങള്‍ പറപ്പിക്കാന്‍ ഇനി വനിതയും; ആദ്യ വനിതാ പൈലറ്റായി ശിവാംഗി കൊച്ചിയില്‍

Monday 2 December 2019 4:08 pm IST

 

ന്യൂദല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റായി മുസാഫര്‍ സ്വദേശി ശിവാംഗി.കൊച്ചി നാവികസേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ എ കെ ചൗല ശിവാംഗിക്ക് യുദ്ധവിമാനം പറത്താനുള്ള അനുമതി നല്‍കികൊണ്ടുള്ള പത്രം കൈമാറി. രണ്ട് ഘട്ടങ്ങളായി ഒരുവര്‍ഷം നീണ്ട കഠിന പരിശീലനത്തിലൂടെയാണ് ശിവാംഗി തന്റെ സ്വപ്‌നം സാഫല്യത്തിലേക്ക് എത്തിച്ചേര്‍ന്നത്.

പത്താം വയസുമുതലുള്ള ശിവാംഗിയുടെ ആഗ്രഹമാണ് സഫലീകരിക്കപ്പെട്ടത്. ചെറുപ്പത്തില്‍ ഒരു മന്ത്രിയുമായെത്തിയ വിമാനം ശിവാംഗി കാണ്ട് കൗതുകപ്പെടുകയും വിമാനം പറത്തിയ പൈലറ്റിനോട് ബഹുമാനവും ആദരവും തോന്നുകയും ചെയ്തു. അന്നുമുതലാണ് ശിവാംഗിക്ക് വിമാനങ്ങള്‍ പറപ്പിക്കാന്‍ അതിയായ ആഗ്രഹം ജനിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു ജോലിയായി അന്നുതന്നെ തനിക്കത് തോന്നിയിരുന്നെന്നും ശിവാംഗി പറയുന്നു.

തന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്നും വര്‍ഷങ്ങളായുള്ള തന്റെ കാത്തിരിപ്പ് സഫലമായെന്നും ശിവാംഗി പറഞ്ഞു. നാവിക സേനക്ക് ഇത് അഭിമാന നിമിഷമാണെന്നും  കൂടുതല്‍ വനിതകള്‍ ഈ മേഖലയിലേക്ക് കടന്ന് വരണമെന്നും വൈസ് അഡ്മിറല്‍ എ കെ ചൗള പറഞ്ഞു. അടുത്തമാസത്തോടുകൂടി രണ്ടു വനിതകള്‍ കൂടി നാവിക സേനയുടെ പൈലറ്റുമാരായി ചുമതലയേല്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ വിഭാഗങ്ങളിലായി നിലവില്‍ 670 വനിതകളാണ് നാവിക സേനയില്‍ നിലവില്‍ ജോലി ചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.