ഇന്ത്യയുടെ അടുത്ത പ്ലാന്‍ പാക് അധിനിവേശ കശ്മീരില്‍ ആക്രമണം നടത്താന്‍; എന്തെങ്കിലും നടപടി ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായാല്‍ മോദിക്ക് പണികൊടുത്തിരിക്കുമെന്ന് ഇമ്രാന്‍ ഖാന്‍

Friday 16 August 2019 12:15 pm IST

ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീരില്‍ ആക്രമണം നടത്താന്‍ ഇന്ത്യ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ‌ഖാൻ. ഇതുസംബന്ധിച്ച വിവരം പാക് സൈന്യത്തിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് മുതിര്‍ന്നാല്‍ ഞങ്ങള്‍ അവസാനം വരെ അതിനെതിരെ പോരാടും. അല്ലാഹുവിന് മുന്‍പിലല്ലാതെ ആര്‍ക്കുമുന്‍പിലും മുസ്ലീമുകള്‍ തലകുനിക്കില്ല. ഏതെങ്കിലും വിധത്തില്‍ പ്രകോപനം സൃഷ്ടിച്ചാല്‍ മോദിയെ ഞങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും ഇമ്രാന്‍ പറഞ്ഞു.

പാക്കിസ്ഥാന്റെ സ്വാതന്ത്രദിനമായ 14ന് മുസാഫറാബാദില്‍ നടത്തിയ പ്രസംഗത്തിലാണ് ഇമ്രാന്റെ പ്രസ്താവന. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടി.ഇത് എതിര്‍ത്ത പ്രതിപക്ഷം ഇപ്പോള്‍ ഭീതിയോടെയാണ് ഇന്ത്യയില്‍ കഴിയുന്നന്നും ഇമ്രാൻ ഖാൻ ആരോപിക്കുന്നു.  ഇന്ത്യയെ നാശത്തിലേക്കാണ് ബിജെപി നയിക്കുന്നതെന്നും ഇമ്രാന്‍ പറഞ്ഞു.

കശ്മീരിന് നീതി ലഭിക്കാനായി ഐക്യരാഷ്ട്ര സംഘടന ഉള്‍പ്പെടെ എല്ലാ രാജ്യാന്തര സംഘടനകളുടെയും സഹായം അഭ്യര്‍ഥിക്കും. ചൈനയുടെ പരാതിയിൽ ഇക്കാര്യം ഇന്ന് ഐക്യരാഷ്ട്ര സഭയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യദിനം പാക്കിസ്ഥാന്‍ കരിദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി ഇമ്രാന്‍ ഖാന്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ കറുപ്പാക്കിയിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനവുമായി മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യാക്കാർ രംഗത്ത് എത്തിയിരുന്നു. 

 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.