'ഐഎന്‍എസ് വിരാട് ' ഇനി സ്മരണകളില്‍

Saturday 6 July 2019 5:03 pm IST

ന്യൂദല്‍ഹി: ന്യൂഡല്‍ഹി: ബ്രിട്ടിഷ് - ഇന്ത്യന്‍ നാവികസേനാ ചരിത്രത്തില്‍ വേറിട്ട ജലപാത തെളിച്ച പടുകൂറ്റന്‍ പടക്കപ്പല്‍ ഓര്‍മ്മയാകുന്നു. 30 വര്‍ഷത്തെ നിതാന്തസേവനത്തിനു ശേഷം വിരമിച്ച ഐഎന്‍എസ് വിരാട് പൊളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വിരാടിനെ നാവികസേനാ മ്യൂസിയമായി മാറ്റുമെന്ന പ്രഖ്യാപനം ഉപേക്ഷിച്ചാണ് പുതിയ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പാര്‍ലമെന്റിനെ അറിയിച്ചത്.

നാവികസേനയുമായി ആലോചിച്ച ശേഷമാണ് ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടത് . യു കെ റോയല്‍ നേവിയ്ക്കായി നിര്‍മ്മിച്ച എച്ച് എം എസ് ഹോര്‍മസ് 1986 ല്‍ ഇന്ത്യക്ക് കൈമാറിയതോടെയാണ് ഐ എന്‍ എസ് വിരാടായത് . പിന്നീട് ഇന്ത്യന്‍ നാവികസേനയുടെ തേരോട്ടങ്ങളില്‍ ഐ എന്‍ എസ് വിരാട് അവിഭാജ്യ ഘടകമായി മാറി . 1988 ല്‍ ശ്രീലങ്കയില്‍ നടന്ന നാവികസേന ഓപ്പറേഷനിലും , 1999 ല്‍ കാര്‍ഗില്‍ വാര്‍ എന്നിവയിലും വിരാട് പങ്കാളിയായി .

മഹാരാഷ്ട്ര, ആന്ധ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിരാടിനെ മ്യൂസിയമാക്കി മാറ്റാന്‍ ആലോചിച്ചുവെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല . 30 സീഹാരിയര്‍ എയര്‍ക്രാഫ്റ്റുകളുമായി സഞ്ചരിക്കാനുള്ള ശേഷി വിരാടിനുണ്ട്. നൂറ്റമ്പതോളം ഓഫിസര്‍മാരും ആയിരത്തിയഞ്ഞൂറോളം നാവികരും വിരാടിലുണ്ടായിരുന്നു . 227 മീറ്ററായിരുന്നു ഈ കപ്പലിന്റെ നീളം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.