പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച പരമാര്‍ത്ഥം

Saturday 28 December 2019 4:35 pm IST

പ്രതിപക്ഷപാര്‍ട്ടികള്‍ പൗരത്വനിയമം 2019-നെ ഒരു മിന്നല്‍വടിയായി ഉപയോഗിച്ചുകൊണ്ട് കഴിഞ്ഞ പത്തുദിവസമായി ഗവണ്‍മെന്റ് വിരുദ്ധ പ്രചാരണത്തിലാണ്. ബോധപൂര്‍വ്വം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് രാജ്യ താല്‍പ്പര്യങ്ങള്‍ക്ക്‌വിരുദ്ധമായ ശക്തികളെ ഒരുമിച്ചുകൂട്ടി പൊതുജനങ്ങളില്‍ മനഃപൂര്‍വ്വം ഭീതി പരത്തിയും, അവരുടെ വികാരങ്ങളെ ജ്വലിപ്പിച്ചും വ്യാപകമായ അക്രമത്തിന് പ്രേരിപ്പിക്കുന്നു. പരിപൂര്‍ണ്ണമായും തെറ്റായ വിവരണങ്ങളിലൂടെ സമാധാനപരമായ സമരം എന്ന ഗാന്ധിയന്‍ തത്വശാസ്ത്രത്തെ ഉപേക്ഷിച്ച്, അവര്‍ കല്ലേറിന്റെയും പൊതുമുതല്‍ നശിപ്പിക്കലിന്റേയും തീവയ്ക്കലിന്റെയും പോലീസിനെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതിന്റെയും കക്ഷികളായികൊണ്ടിരിക്കുന്നു. വിദേശ ഇടപെടല്‍ ക്ഷണിക്കുന്നിടം വരെ ചിലര്‍ ചെന്നെത്തി.

രാംലീല മൈതാനത്ത് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി മോദി, പൗരത്വഭേദഗതി നിയമം സംബന്ധിച്ച് തന്റെ  ഗവണ്‍ന്റെിന്റെ നിലപാട് കാര്യക്ഷമമായി വിശദീകരിക്കുകയും ഇതുസംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും യുവജനങ്ങള്‍ക്കിടയില്‍ എന്തെങ്കിലും തെറ്റിദ്ധാരണകളുണ്ടെങ്കില്‍ അത് മാറ്റുന്നതിനായി ശ്രമിക്കുകയും ചെയ്തിരുന്നു. അന്നുമുതല്‍ നാട്ടിലും, വിദേശത്തും രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടുള്ള പ്രതിപക്ഷത്തിന്റെ വിദ്വേഷം ജനിപ്പിക്കുന്ന വ്യാജപ്രചരണത്തെ തള്ളികൊണ്ട് ഇന്ത്യയില്‍ അങ്ങോളമിങ്ങോളം സമാധാനപരമായ നിരവധി റാലികള്‍ നടക്കുകയും ശരിയായ വിവരണത്തിന്റെ ശക്തി എന്താണെന്ന് അവര്‍ അതില്‍ പ്രകടിപ്പിക്കുകയും ചെയ്തു.

പൗരത്വഭേദഗതി നിയമം എന്നത് നമ്മുടെ വൈവിദ്ധ്യത്തിന്റെയും എല്ലാം ഉള്‍ക്കൊള്ളുന്ന 7000 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെയും ഉറപ്പാണെന്ന് നാം മനസ്സിലാക്കണം. ഭരണഘടനാ റിപ്പബ്ലിക്കില്‍ അടിസ്ഥാനമായഒരു ആധുനിക രാഷ്ട്രം എന്ന നിലയിലുളളനമ്മുടെ നിലനില്‍പ്പിന് നമ്മുടെ ചരിത്രത്തിന്റെ ഒരു ശതമാനം മാത്രമേ പ്രതിനിധാനം ചെയ്യുന്നുളളൂ. മലബാര്‍ യഹൂദ•ാര്‍, സിറിയന്‍ ക്രിസ്ത്യാനികള്‍, പഴയ  പേര്‍ഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാഴ്‌സികള്‍ അല്ലെങ്കില്‍ വിഭജനം ഉയര്‍ത്തിവിട്ട അതിക്രമങ്ങളില്‍ പലായനം ചെയ്ത് നമ്മുടെ ഈ നാട്ടില്‍ സുരക്ഷിതഭവനം കണ്ടെത്തിയ എന്റെ രക്ഷിതാക്കള്‍ എന്നിവരിലൂടെയൊക്കെ ഈ സംസ്‌ക്കാരത്തിന്റെ എല്ലാം ഉള്‍ക്കൊള്ളുന്ന പാരമ്പര്യം പ്രതിഫലിക്കുന്നുണ്ട്. 

ഈ സംസ്‌ക്കാരിക മൂല്യ സംവിധാനത്തിന്റെ പ്രചോദനം കൊണ്ടതും അതിന്റെ തുടര്‍ച്ചയുമാണ് പൗരത്വഭേദഗതി നിയമം. പാക്കിസ്ഥാനിലും മറ്റു പലയിടങ്ങളിലും ഒരു മതത്തില്‍ വിശ്വസിക്കുന്നതിന്റെ പേരില്‍ വളരെ മോശമായസാഹചര്യത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട വ്യക്തികളെ സുരക്ഷിതരാക്കുന്നതാണ് പൗരത്വഭേദഗതി നിയമം. ഈ രാജ്യങ്ങളിലൊക്കെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായ വേട്ടയാടല്‍ നടക്കുന്നുവെന്നത് അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഒരു മതത്തില്‍ വിശ്വസിക്കുന്നുവെന്നതിന്റെ പേരിലുള്ള ദുരവസ്ഥമൂലം അവിടെ നിന്നും പലായനം ചെയ്ത് ഇവിടെ എത്തിയ വ്യക്തികളെ സംരക്ഷിക്കുകയാണ് പൗരത്വഭേദഗതിനിയമം.

അതുപോലെതന്നെ പൗരത്വഭേദഗതി നിയമം എന്തുചെയ്യുന്നില്ലെന്നതും പ്രാധാന്യമുള്ളതാണ്. മതത്തിന്റെയോ, ജാതിയുടേയോ, വര്‍ഗ്ഗത്തിന്റെയോ, വിശ്വാസത്തിന്റെയോ, വിഭാഗങ്ങളുടേയോ, വര്‍ണ്ണത്തിന്റെയോ, വംശത്തിന്റെയോ പേരില്‍ ഇന്ത്യയിലെ ഒരു പൗരന്റേയും ഒരു അവകാശത്തെയും ഇത് മാറ്റുകയോ വെല്ലുവിളിക്കുകയോ ചെയ്യുന്നില്ല. പൗരത്വഭേദഗതി നിയമം ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക് ഭീഷണിയാകുമെന്ന പ്രചാരണം ശരിക്കും പറഞ്ഞാല്‍ അജ്ഞതയും നിശിതമായി പറഞ്ഞാല്‍ വഞ്ചനയുമാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കുന്നുവെന്ന ഭീതി പ്രത്യേകിച്ചും ഈ രാജ്യത്തെ യുവജനങ്ങള്‍ക്കിടയില്‍ അടിച്ചേല്‍പ്പിക്കുന്നത് രാഷ്ട്രീയചര്‍ച്ചയുടെ ഏറ്റവും തരംതാണ രീതിയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കളിപ്പുസ്തകത്തെ ഓര്‍മ്മപ്പെടുത്തുന്നതുമാണ്.

അതിനുപുറമെ ചില പ്രതിപക്ഷക്കാര്‍ ചിന്തിക്കുന്നതുപോലെയും പ്രചരിപ്പിക്കുന്നതുപോലെയും പൗരത്വഭേദഗതി നിയമം എന്നത് ഇന്ത്യയിലെ മൂന്ന് അയല്‍ രാജ്യങ്ങളിലെ പൗര•ാര്‍ക്കുള്ള 'തുറന്നക്ഷണ'വുമല്ല. അവസാനദിവസമായി 2014 ഡിസംബര്‍ 31 നിശ്ചയിച്ചുകൊണ്ട് ഇന്ത്യയില്‍ ഇപ്പോള്‍ അഭയാര്‍ത്ഥികളായി കഴിയുന്നവര്‍ക്കും നിലവില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്കുമാണ് പൗരത്വഭേദഗതി നിയമ പ്രകാരം പൗരത്വം നല്‍കുന്നത്. ഡല്‍ഹിയിലെ അനധികൃത കോളനികളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഉടമസ്ഥാവകാശം നല്‍കുന്നതിന് സമാനമാണിതും.

പൗരത്വഭേദഗതി നിയമത്തിലെ ഒഴിവാക്കല്‍ സ്വാഭാവത്തിനെതിരെയും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഈ മൂന്ന് രാജ്യങ്ങളിലും മതന്യൂനപക്ഷങ്ങള്‍ (ഹിന്ദുക്കള്‍, സിഖുകാര്‍, ജൈന മതക്കാര്‍, ബുദ്ധമതക്കാര്‍, ക്രിസ്ത്യാനികള്‍) മാത്രമല്ല,വേട്ടയാടലിന് വിധേയമാകുന്നതെന്നാണ് പ്രചരിപ്പിക്കുന്നത്. നിയമത്തെക്കുറിച്ച്, ചരിത്രത്തെക്കുറിച്ച്, നരവംശശാസ്ത്രത്തെക്കുറിച്ച്, സാമൂഹികശാസ്ത്രത്തെക്കുറിച്ച് നല്ല അറിവുള്ളവര്‍ക്ക് ഇത്തരം സംശയങ്ങള്‍ ദൂരീകരിക്കാനാകും-ആദ്യമായി ഈ രാജ്യങ്ങളെല്ലാം തന്നെ ഇസ്ലാമിക റിപ്പബ്ലിക്കുകളാണ്. അതുകൊണ്ടുതന്നെ ഇസ്ലാമികരാജ്യങ്ങളില്‍ മുസ്ലീങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ പീഡിപ്പിക്കുന്നുവെന്ന ചോദ്യം തന്നെ ഉദിക്കുന്നില്ല. മറ്റുതരത്തില്‍ ഈ രാജ്യങ്ങളില്‍ വേട്ടയാടപ്പെടുന്ന മുസ്ലീംങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വത്തിന് അപേക്ഷിക്കാനാവില്ലെന്ന് ഇത് അര്‍ത്ഥമാക്കുന്നുമില്ല. വാസ്തവം പറഞ്ഞാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് പ്രധാനമന്ത്രി മോദിയുടെ ഗവണ്‍മെന്റ് ഈ രാജ്യങ്ങളില്‍ നിന്നുള്ള 600-ല്‍ പരം മുസ്ലീംങ്ങള്‍ക്ക് പൗരത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് പൗരത്വഭേദഗതി നിയമം മുസ്ലീംവിരുദ്ധമാണെന്നും ഇന്ത്യയുടെ മതേതര യോഗ്യതയ്ക്ക് എതിരാണെന്നുമുള്ള പ്രതിപക്ഷത്തിന്റെ നുണ വെറും പൊള്ളയാണ്.

രണ്ടാമതായി, പൗരത്വഭേദഗതി നിയമത്തെ തള്ളിക്കളയാനായി ഭരണഘടനാ അനുച്ഛേദം 14-നെ പൊക്കിപിടിക്കുകയാണ്. കഴിഞ്ഞ ഏഴുപതിറ്റാണ്ടിലെ കീഴ്‌വഴക്കങ്ങള്‍ മനസില്‍ വച്ചുകൊണ്ട് ഈ അനുച്‌ഛേദം ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ 'യോഗ്യമായ വിഭജനത്തിനു'ള്ള വ്യവസ്ഥ പൗരത്വഭേദഗതി നിയമം പോലൊരു നിയമത്തിനായി ഇതില്‍ പറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാകും. മറ്റൊരുരീതിയില്‍ പറഞ്ഞാല്‍ പൗരത്വഭേദഗതി നിയമത്തെ സ്വീകാര്യദ്യോതകമായ ലെന്‍സുകളിലൂടെയാണ് നോക്കേണ്ടത്, അതായത് ചരിത്രമായി വിവേചനംഅനുഭവിക്കുന്നവര്‍ക്ക് അവകാശങ്ങള്‍ പുനഃസ്ഥാപിച്ചുകൊടുക്കുക.

മൂന്നാമതായി, പൗരത്വത്തിനുള്ള വ്യവസ്ഥകള്‍ നിര്‍വ്വചിക്കുകയെന്നത് ഓരോ ആധുനികരാജ്യത്തിന്റെയും സവിശേഷാധികാരമാണ്. ഏറ്റവും വികസിത രാജ്യങ്ങള്‍ പോലും നിരുപാധികമായും വിവേചനരഹിതമായും ഇന്ന് പൗരത്വം നല്‍കുന്നില്ല. ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ ടിബറ്റ്, ശ്രീലങ്ക, ഉഗാണ്ട, അല്ലെങ്കില്‍ ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കൊക്കെ അഭയം നല്‍കിയിട്ടുണ്ട്. മനുഷ്യാവകാശത്തോടുള്ള ഈ പ്രതിബദ്ധത പൗരത്വഭേദഗതി നിയമം മാറ്റിമറിയ്ക്കില്ല; മറിച്ച് ഇത് മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും ഉറപ്പിക്കും.

അവസാനമായി,പൗരത്വഭേദഗതി നിയമത്തെ ദേശീയ പൗരത്വരജിസ്റ്ററുമായി ഏകീകരിക്കുന്നതിനെ കുറിച്ചാണ്.ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് ഗവണ്‍മെന്റ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന്2019 ഡിസംബര്‍ 22-ലെ തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി വളരെ കൃത്യമായി തന്നെ വ്യക്തമാക്കിയതുമാണ്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ആ പ്രവര്‍ത്തനം അസമില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. രണ്ടിനെയും പൊരുത്തപ്പെടുത്തുന്ന കണ്ണിക്ക് വേണ്ടി ചികയുന്നവര്‍ പ്രത്യേകിച്ചും പൗരത്വഭേദഗതി നിയമത്തിന്റെ അവസാന തീയതി 2014 ഡിസംബര്‍ 31 ആയി പരിമിതപ്പെടുത്തിയിരിക്കുമ്പോള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ വാസനയുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും അവരുടെ 'മതേതര'കൂട്ടാളികളെന്ന് പറയപ്പെടുന്ന വിവിധകക്ഷികളും ചേര്‍ന്ന് പതിറ്റാണ്ടുകളായി ഇതില്‍ രസിക്കുകയായിരുന്നു. ഈ വോട്ട്ബാങ്ക് രാഷ്ട്രീയം ആദ്യം 2014- ലുംപിന്നീട് കൂടുതല്‍ ശക്തമായി 2019-ലും തിരസ്‌കരിക്കപ്പെട്ടു.

''എല്ലാ മതങ്ങളിലും ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുംപെട്ട വേട്ടയാടപ്പെട്ടവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും അഭയം നല്‍കിയ ഒരു രാഷ്ട്രത്തിന്റെ ഭാഗമായിരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.'' എന്നാണ് ചിക്കാഗോയിലെ ലോക മതസമ്മേളനത്തിലെ പ്രസംഗത്തില്‍ സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്. ഇന്ത്യയുടെ ഈ പൈതൃകത്തില്‍ നിര്‍മ്മിച്ച ഒരു നിയമമാണ് പ്രധാനമന്ത്രി മോദിയുടെ ഗവണ്‍മെന്റ് കൊണ്ടുവന്നത്. ഇപ്പോള്‍ തന്നെ നമ്മുടെ അതിര്‍ത്തികള്‍ക്കുള്ളില്‍ താമസിക്കുന്ന വ്യക്തികള്‍ക്ക് സുരക്ഷിതത്വം നല്‍കികൊണ്ട് ഇന്ത്യയുടെ മതേതര യോഗ്യത ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുകയാണ് പൗരത്വഭേദഗതി നിയമം. വ്യാജപ്രചാരണങ്ങളില്‍ അന്ധരായവര്‍ ഇന്ത്യയുടെ ലോലമായ സാമൂഹിക ഘടനയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. അത്തരം ശക്തികളെ തള്ളിക്കയാനും നമ്മുടെ സാംസ്‌ക്കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിക്കാനുമുള്ള കര്‍ത്തവ്യം ഉത്തരവാദിത്വപ്പെട്ട ഇന്ത്യക്കാര്‍ എന്ന നിലയില്‍ നമുക്കുണ്ട്.

(കേന്ദ്ര ഭവന, നഗരകാര്യ, വ്യോമയാന വകുപ്പുകളുടെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയും, വാണിജ്യ വ്യവസായ സഹമന്ത്രിയുമാണ് ലേഖകന്‍)

 

 

 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.