പാകിസ്ഥാന് കനത്ത പ്രഹരവുമായി ഇറാനിയന്‍ സര്‍ക്കാര്‍; പാക് കോണ്‍സുലേറ്റില്‍ നിന്ന് ഇന്ത്യാ വിരുദ്ധ ബാനറുകള്‍ അര്‍ദ്ധരാത്രിയില്‍ പോലീസിനെ കൊണ്ട് നീക്കം ചെയ്യിപ്പിച്ചു

Monday 9 September 2019 1:00 pm IST

ടെഹ്‌റാന്‍: ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നയതന്ത്ര ആസ്ഥാനം ഉപയോഗിച്ചതിന് ഇസ്ലാമാബാദിനെതിരെ ശക്തമായ താക്കീതുമായി ഇറാന്‍. ഓഗസ്റ്റ് 15 ന് അര്‍ദ്ധരാത്രിയില്‍ വടക്കുകിഴക്കന്‍ നഗരമായ മഷാദിലെ പാകിസ്ഥാന്‍ നയതന്ത്ര ആസ്ഥാനത്തെ ചുമരുകളില്‍ നിന്ന് 'കശ്മീര്‍ സോളിഡാരിറ്റി ഡേ' എന്ന ഇന്ത്യാ വിരുദ്ധ ബാനറുകള്‍ മഷാദിലെ  പോലീസ് നീക്കം ചെയ്തു.

മൂന്നാം രാജ്യത്തിനെതിരെ ഇത്തരം ബാനറുകള്‍ ഇടുന്നത് നയതന്ത്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഇറാന്‍ പറഞ്ഞു. പാകിസ്ഥാന്‍ ഒരു സഹോദരരാജ്യമാണെങ്കിലും ഇന്ത്യ ശത്രുവല്ലെന്നും ഇറാന്‍ വ്യക്തമാക്കി. കശ്മീരിനെ കുറിച്ചുളള നിലപാടില്‍ മാറ്റമില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ചു. അതേ സമയം ഇറാനില്‍ പാക്കിസ്ഥാന്‍ സംഘടിപ്പിച്ച ഇന്ത്യ വിരുദ്ധ നടപടി ഡല്‍ഹിയിലും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇറാന്‍ അംബാസിഡറോട് ഇന്ത്യ പ്രതിഷേധം അറിയിച്ചു. കഴിഞ്ഞയാഴ്ച പാകിസ്താന്‍ പ്രവാസികളും ഖാലിസ്ഥാനികളും ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മിഷന് പുറത്ത്  പ്രതിഷേധം സംഘടിപ്പിക്കുകയും ഇന്ത്യന്‍ ഹൈകമ്മിഷന്റെ സ്വത്ത് നശിപ്പിക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.