ശ്രീലങ്കന്‍ സ്‌ഫോടനം : കൊച്ചിയില്‍ ഒരാള്‍ എന്‍ ഐ എ പിടിയില്‍

Wednesday 26 June 2019 11:26 pm IST

കൊച്ചി: ശ്രീലങ്കന്‍ സ്ഥോടനവുമായി ബന്ധമുള്ള ഒരാളെ ദേശീയ അന്വേഷണ ഏജന്‍സി കൊച്ചിയില്‍ പിടികൂടി. ഇടപ്പള്ളി പള്ളിക്കു സമീപത്തുനിന്ന് ബുധനാഴ്ച രാത്രിയിലാണ് അറസ്റ്റു ചെയ്തത്. തമിഴ് വംശജനായ ആള്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും എന്‍ ഐ എ സംഘം തോക്കുചൂണ്ടി കീഴ്‌പ്പെടുത്തുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല

ഇന്ത്യയില്‍ ഇതുവരെ 155 ഓളം ഐ എസ് ഭീകരന്മാരെയും, അനുഭാവികളെയും തിരിച്ചറിയുകയും ,അറസ്റ്റ് ചെയ്യുകയും ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ അറിയിച്ചിരുന്നു . അറസ്റ്റിലായവരില്‍ ഐ എസിന്റെ ഉപ സംഘടനയില്‍പ്പെട്ടവരുമുണ്ടെന്നും, രാജ്യത്ത് പലയിടങ്ങളിലും ഇവര്‍ ഭീകരാക്രമണം ആസൂത്രണം ചെയ്തിരുന്നതായും ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഐ എസില്‍ ചേരാനായി യുവാക്കള്‍ പോയിട്ടുണ്ട്. ഇതു സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. കേരളത്തില്‍ നിന്ന് ഐ എസില്‍ ചേരാനായി പോയ യുവാക്കള്‍ അഫ്ഗാനില്‍ വച്ച് അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. അതുകൊണ്ട് തന്നെ കേരളം ദേശീയ അന്വേഷണ വിഭാഗത്തിന്റെ പ്രത്യേക അന്വേഷണ വലയത്തിലാണ്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.