കീഴടങ്ങിയ ഐഎസുകാരില്‍ ആയിഷയും

Thursday 5 December 2019 6:26 am IST

ന്യൂദല്‍ഹി:  അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ മലയാളികളായ ഐഎസ് ഭീകരരില്‍ എറണാകുളം വൈറ്റില സ്വദേശിനി ആയിഷ (സോണിയ സെബാസ്റ്റിയന്‍-32)യും ഉള്ളതായി എന്‍ഐഎ സ്ഥിരീകരിച്ചു. പീസ് സ്‌കൂളിലെ അധ്യാപകനും ഐഎസ് ഭീകരനുമായ അബ്ദുള്‍ റാഷിദിന്റെ (39) ഭാര്യയാണ് ആയിഷ. 2016ല്‍ ഐഎസില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയ 21 പേരില്‍ ഒരാളാണ് ആയിഷ. ഇവര്‍ അഫ്ഗാനിലെ ഐഎസിന്റെ ഖൊറാസാന്‍ യൂണിറ്റിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

ഐഎസ് മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ട ശേഷം അഫ്ഗാനിലെ ഐഎസില്‍ പെട്ട ആയിരത്തോളം ഭീകരര്‍ കീഴടങ്ങിയിരുന്നു. ഇവരില്‍  ആറ്റുകാലില്‍ നിന്ന് പോയ നിമിഷ (ഫാത്തിമ) അടക്കം നിരവധി മലയാളികള്‍ ഉïെന്ന് വ്യക്തമായിരുന്നു. ആയിഷയും കീഴടങ്ങിയതായി ഇപ്പോള്‍ എന്‍ഐഎ സ്ഥിരീകരിച്ചു. ആയിഷയുടെ ഭര്‍ത്താവ്, ഐഎസിലേക്ക്  നിരവധി പേരെ ചേര്‍ത്ത  തൃക്കരിപ്പൂര്‍ ഉടുമ്പുംതല സ്വദേശി അബ്ദുള്‍ റാഷിദ് യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 

 കീഴടങ്ങിയ ഇന്ത്യക്കാരെ മടക്കിക്കൊïുവരാനുള്ള നടപടികള്‍ തുടങ്ങിയതായി എന്‍ഐഎ അറിയിച്ചു. എന്‍ജീനിയറിങ്ങ്, എംബിഎ ബിരുദധാരിയായ  സോണിയ സെബ്യാസ്റ്റിയന്‍ റാഷിദിന്റെ വലയില്‍ അകപ്പെട്ടാണ് മതംമാറി ആയിഷയായതും ഐഎസില്‍ ചേരാന്‍ അഫ്ഗാനിലേക്ക് പോയതും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.