അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം കുവൈത്ത് ചാപ്റ്റര്‍ രൂപീകരിച്ചു, ജയകൃഷ്ണ കുറുപ്പ് പ്രസിഡന്റ്, പി.ജി.ബിനു വര്‍ക്കിങ് പ്രസിഡന്റ്

Monday 14 October 2019 3:19 pm IST

കുവൈത്ത് സിറ്റി : അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം (ഐഎസ്കെ) കുവൈത്ത് ചാപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. അബ്ബാസിയ ഓര്‍മ്മ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന രൂപവത്കരണ യോഗത്തില്‍ ഐഎസ്‌കെ വൈസ് ചെയര്‍മാനും ഓവര്‍സീസ് ഇന്‍ചാര്‍ജുമായ കെ.എ.എന്‍.കര്‍ത്ത അധ്യക്ഷത വഹിച്ചു. 

ജയകൃഷ്ണ കുറുപ്പ് (പ്രസിഡന്റ്), പി.ജി.ബിനു (വര്‍ക്കിങ് പ്രസിഡന്റ്), കൃഷ്ണകുമാര്‍ വിശ്വനാഥന്‍ (ജനറല്‍ സെക്രട്ടറി), ജിനേഷ് ദിവാലന്‍, സജീന്ദ്രകുമാര്‍ (സെക്രട്ടറി), പി.എം.നായര്‍ (ട്രഷറര്‍), ദിലീപ് നമ്പ്യാര്‍ (ജോയന്റ് ട്രഷറര്‍), മാധവ് മേനോന്‍ (ഓര്‍ഗനൈസിങ് സെക്രട്ടറി), കെ.റ്റി. ഗോപകുമാര്‍ (പബ്ലിക്ക് റിലേഷന്‍സ് സെക്രട്ടറി) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. 

ഡോക്ടര്‍ ശ്രീകൃഷ്ണന്‍, ആര്‍.സി.സുരേഷ്, എന്‍.രമേഷ്, വി.സജീവ്, ഹരി ബാലരാമപുരം, കേളോത്ത് വിജയന്‍ എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍. ഷനില്‍ വെങ്ങളത്ത്, വട്ടിയൂര്‍ക്കാവ് കൃഷ്ണകുമാര്‍, കെ.വി.ഷാജി, രഞ്ജിത്ത് കൃഷ്ണ, സ്മിതേഷ്, കെ.വിജയന്‍, ശ്യാം നായര്‍ എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. പി.ജി.ബിനു, സുദര്‍ശന്‍ വാസുദേവ്, ഡോക്ടര്‍ സരിത പൂമരത്തില്‍, വി.സജീവ്, കെ.റ്റി.ഗോപകുമാര്‍, മാധവ് മേനോന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ജയകൃഷ്ണ കുറുപ്പ് സ്വാഗതവും കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.