ഇസ്ലാമിക് ബാങ്കിങ്ങിന്റെ പേരില്‍ പണം തട്ടിപ്പ്; സ്വകാര്യ സ്ഥാപനത്തിന്റെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

Friday 13 December 2019 3:44 pm IST

ബെംഗളൂരു: ഇസ്ലാമിക് ബാങ്കിങ് എന്ന പേരില്‍ അഴിമതി നടത്തിയിരുന്ന സ്ഥാപനത്തിന്റെ ആസ്ഥികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് ഈ നടപടി. കര്‍ണാടകയിലെ അംബിഡന്റ് മാര്‍ക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ജപ്തി ചെയ്തത്. 

നിയമ വിരുദ്ധമായി കമ്പനികള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് 10 കോടി വലിമതിക്കുന്ന ആസ്തികള്‍ ജപ്തി ചെയ്തിരിക്കുന്നത്. ഇസ്ലാമിക് ബാങ്കിംഗ് എന്ന പേരില്‍ ഹജ്, ഉംറ പ്ലാനുകള്‍ അവതരിപ്പിച്ചാണ് അംബിഡന്റ് മാര്‍ക്കറ്റിങ് തട്ടിപ്പ് നടത്തിയത്. 15 ശതമാനം വരെ തിരിച്ചടവ് കാണിച്ചായിരുന്നു തട്ടിപ്പ്. സാധാരണക്കാരില്‍ നിന്നും പണം തട്ടിയെടുത്തതായും കഴിഞ്ഞ വര്‍ഷം ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

റിസര്‍വ് ബാങ്കിലോ സെബിയിലോ രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ മാത്രമേ സ്വകാര്യ കമ്പനികള്‍ക്ക് ഇത്തരത്തില്‍ പണമിടപാടുകള്‍ നടത്താന്‍ സാധിക്കൂ. എന്നാല്‍ അംബിഡന്റ് മാര്‍ക്കറ്റിങ് ഇതിലൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ധനസമാഹരണം നടത്താന്‍ കമ്പനിക്ക് അധികാരമില്ല. പങ്കാളിത്ത ബിസിനസിലൂടെയാണ് കമ്പനി പദ്ധതികള്‍ അവതരിപ്പിച്ചത്. 

പ്രാരംഭ ഘട്ടത്തില്‍ ഉപഭോക്താക്കളുടെ വിശ്വാസം ആര്‍ജിക്കുവാനായി ആദ്യ ഗഡു തിരിച്ചു നല്‍കിയിരുന്നതായി ഇഡി അധികൃതര്‍ അറിയിച്ചു. ഉയര്‍ന്ന കമ്മിഷന്‍ നല്‍കി ഇടനിലക്കാരെ നിയമിച്ചാണ് കമ്പനി ഉപഭോക്താക്കളെ സ്വാധീനിച്ചത്. ബംഗളൂരുവിലെ വിവിധ സ്ഥലങ്ങളിലായി നിര്‍മിച്ച ഫ്ളാറ്റുകളും ഭൂമിയുമാണ് എന്‍ഫോഴ്സ്മെന്റ് ജപ്തി ചെയ്തിരിക്കുന്നത്. ബെംഗളൂരു പോലീസിന്റെ എഫ്ഐആര്‍ പ്രകാരം കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.