ഗാസ യുദ്ധം ഓര്‍മ വേണം; പ്രകോപനം തുടര്‍ന്നാല്‍ പ്രത്യാഘാതം ഗുരുതരം; ഇസ്ലാമിക് ജിഹാദിനെതിരെ അന്തിമയുദ്ധം പ്രഖ്യാപിച്ച് ഇസ്രയേല്‍; പിന്തുണച്ച് ഇന്ത്യയും അമേരിക്കയും

Thursday 21 November 2019 8:07 pm IST

ഗാസ: പലസ്തീനിലെ തീവ്ര ഇസ്ലാമിക സംഘടനയായ ഇസ്ലാമിക് ജിഹാദിനെതിരെ അന്തിമയുദ്ധം പ്രഖ്യാപിച്ച് ഇസ്രയേല്‍. വെസ്റ്റ് ബാങ്കിലെ ഭീകരര്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന തിരിച്ചടിക്ക് പിന്തുണയുമായി അമേരിക്ക രംഗത്തെത്തി. എന്നാല്‍, യു.എസിന്റെ നീക്കം പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ജോര്‍ദ്ദാന്‍ വിദേശ കാര്യ മന്ത്രി അയ്മാന്‍ സഫാദിയും മുന്നറിയിപ്പ് നല്‍കി. വെസ്റ്റ് ബാങ്കിലെ ഭീകരര്‍ക്കെതിരെ  ഇസ്രയേല്‍ നടത്തുന്ന അധിനിവേശം നിയമ ലംഘനമല്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പലസ്തീനിലെ തീവ്ര ഇസ്ലാമിക സംഘടനയായ ഇസ്ലാമിക് ജിഹാദിന്റെ മുഖ്യ കമാന്‍ഡര്‍ ബഹ അബു അല്‍ അത്തയെ വ്യോമാക്രമണത്തില്‍ ഇസ്രയേല്‍ വധിച്ചതിനു പിന്നാലെയാണു കനത്ത റോക്കറ്റാക്രമണം പലസ്തീന്‍ നടത്തിയിരുന്നു. തുടരെ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേല്‍ തിരിച്ചടിക്കുകയായിരുന്നു. 

പലസ്തീന്റെ മുതിര്‍ന്ന ഇസ്ലാമിക് ജിഹാദ് കമാന്‍ഡറിനെ വക വരുത്തിയതിന്റെ പ്രതികാരമായാണ് പലസ്തീന്‍ ഇസ്രയേലിനെ ആക്രമിച്ചത്. ഗസയ്ക്ക് സമീപം ഷെജയ്യയില്‍ നടന്ന എയര്‍ സ്‌ട്രൈക്കിലാണ് മുതിര്‍ന്ന ഫലസ്തീന്‍ കമാന്‍ഡറായ ബഹാ അബു അല്‍ അത്തയെയും ഭാര്യയെയുംമഫ മകനേയും ഇസ്രയേല്‍ കഴിഞ്ഞ ദിവസം രാവിലെ ബോംബിട്ട് കൊന്നത്. ഇസ്രയേലിനു നേര്‍ക്ക് അത്തയും സംഘവും ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ ആക്രമണത്തിലാണ് ഭീകരനും സംഘവും കൊല്ലപ്പെട്ടത്. 

അടുത്ത കാലത്തായി നടക്കുന്ന അതിര്‍ത്തി കടന്നുള്ള റോക്കറ്റ്, ഡ്രോണ്‍, സ്നിപ്പര്‍ ആക്രമണങ്ങളുടെ ഉത്തരവാദി അല്‍ അത്തയാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നിലപാട്. അത്ത ഇനിയും പല ആക്രമണങ്ങള്‍ക്കും പദ്ധതിയിട്ടിരുന്നെന്ന് പറഞ്ഞ നെതന്യാഹു 'ടിക്കിങ് ബോംബ്' എന്നാണ് ഇയാളെ വിശേഷിപ്പിച്ചത്. ഗാസയില്‍ അല്‍ അത്തയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് എത്തിയവര്‍ വന്‍തോതില്‍ ആക്രമണം അഴിച്ചു വിട്ടു. തോക്കേന്തിയെത്തിയവരെല്ലാം ആകാശത്തേക്ക് വെടിവച്ചു.  സിറിയയിലേയും ഗാസയിലേയും 2 സംഘടിതമായ ആക്രമണങ്ങള്‍ യുദ്ധപ്രഖ്യാപനമാണെന്ന് ഇസ്ലാമിക് ജിഹാദ് നേതാവ് ഖാലിദ് അല്‍ ബത്സ് പറഞ്ഞു.  ഇസ്ലാമിക് ജിഹാദിന് പിന്തുണയുമായി ഗാസ നിയന്ത്രിക്കുന്ന ഹമാസും രംഗത്തുണ്ട്. പ്രത്യാഘാതങ്ങളുടെയെല്ലാം ഉത്തരവാദിത്തം ഇസ്രയേലിനു മാത്രമായിരിക്കുമെന്നാണു ഹമാസിന്റെ നിലപാട്. ഇരുരാജ്യങ്ങളിലും നടന്ന ആക്രമണങ്ങളില്‍ ഇതിനകം ഇരുപതിലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഭീകരതെ തുടച്ചുനീക്കുന്നതില്‍  ഇന്ത്യ ഇസ്രയേലിന് പൂര്‍ണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്. 2014ലെ ഗാസ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ ഓര്‍മ വേണമെന്നും അത്തരം നടപടിയിലേക്ക് തങ്ങളെ നീക്കരുതെന്നും അദേഹം വ്യക്തമാക്കി. ഇനിയും പ്രകോപനം തുടരുകയാണെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. ഭീകരര്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്നത് അന്തിമ യുദ്ധമാണെന്നും അദേഹം പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.