രാഖി കെട്ടി, സിന്ദൂരക്കുറിയുമായി വീണ്ടും ആര്‍എസ്എസ് വേദിയില്‍; നിലപാട് വ്യക്തമാക്കി ജേക്കബ് തോമസ്

Wednesday 21 August 2019 11:59 am IST

കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്റ്റര്‍ ജേക്കബ് തോമസ് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി വീണ്ടും ആര്‍എസ്എസ് വേദിയില്‍. നേരത്തെ ആര്‍എസ്എസ് സംഘടിപ്പിച്ച ഐടി മിലന്‍ ഗുരുപൂജയില്‍ പങ്കെടുത്തതിന്റെ പേരില്‍ ജേക്കബ് തോമസിനെതിരേ സിപിഎം നേതൃത്വം കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. ഈ വിമര്‍ശനങ്ങളൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ഒരിക്കല്‍ കൂടി ജേക്കബ് തോമസ്.  എറണാകുളം കളമശേരിയില്‍ ആര്‍എസ്എസ് സഹ സംഘടന പാഞ്ചജന്യം സംഘടിപ്പിച്ച രക്ഷാബന്ധന്‍ ചടങ്ങിലാണ് ജേക്കബ് തോമസ് പങ്കെടുത്തത്. പ്രകൃതിയെ അടിമയെ പോലെ കൈകാര്യം ചെയ്തവരാണ് പ്രളയത്തിന്റെ ഉത്തരവാദികളെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ജേക്കബ് തോമസ് പറഞ്ഞു. നെറ്റിയില്‍ സിന്ദൂരക്കുറിയണിയിച്ചാണ് ജേക്കബ് തോമസിനെ ആര്‍എസ്എസ് വേദിയിലേക്ക് സ്വീകരിച്ചത്. സംഘടനയുടെ സംസ്ഥാന നേതാക്കളടക്കം അണിനിരന്ന വേദിയില്‍ രക്ഷാബന്ധന്‍ മഹോല്‍സവവും അദ്ദേഹം രാഖി കെട്ടി ഉദ്ഘാടനം ചെയ്തു.  വിജിലന്‍സ് ഡയറക്ടറായിരിക്കേ  ഇക്കോളജിക്കല്‍ വിജിലന്‍സ് എന്ന ആശയം നടപ്പാക്കാനുളള ശ്രമത്തിനെതിരേ കടുത്ത സമ്മര്‍ദമുണ്ടായെന്നും പ്രകൃതിയെ അടിമയെ പോലെ കൈകാര്യം ചെയ്തവരാണ് പ്രളയത്തിന് ഉത്തരവാദികളെന്നും ജേക്കബ് തോമസ് വിമര്‍ശിച്ചു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.