'ജയിലുകളുടെ അന്തരീക്ഷത്തിന് ചേരാത്ത നടപടികള്‍ നടക്കുന്നു; പരിശോധനകള്‍ കര്‍ശനമാക്കും'; ആഭ്യന്തര വകുപ്പ് പരാജയമെന്ന് തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി

Wednesday 26 June 2019 1:23 pm IST
ജയിലുകള്‍ സുഖവാസ കേന്ദ്രങ്ങളാകുന്നുവെന്ന കെ സി ജോസഫിന്റെ നിയമസഭയിലെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

തിരുവനന്തപുരം: ജയിലുകളില്‍ അവിടുത്തെ അന്തരീക്ഷത്തിന് ചേരാത്ത ചില നടപടികള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി അത് കൊണ്ടാണ് പരിശോധന കര്‍ശനമാക്കുന്നതെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിലുകള്‍ സുഖവാസ കേന്ദ്രങ്ങളാകുന്നുവെന്ന കെ സി ജോസഫിന്റെ നിയമസഭയിലെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

ജയിലുകളില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കും. ചില തടവുകാരെ ജയില്‍ മാറ്റിയിട്ടുണ്ടെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജയില്‍ ഗേറ്റുകളില്‍ സുരക്ഷക്കായി സ്‌കോര്‍പ്പിയോണ്‍ സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പ്രതികളുടെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയിരുന്നു. 25ലധികം ഫോണുകള്‍ കണ്ണൂര്‍ ജയിലില്‍ നിന്ന് മാത്രം പിടിച്ചെടുത്തിരുന്നു. ടി പി വധക്കേസ് പ്രതികളടക്കമുള്ളവരുടെ അടുത്ത് നിന്നായിരുന്നു ഫോണുകള്‍ പിടിച്ചെടുത്തത്. ഇതിന് പുറമേ കഞ്ചാവ്, പുകയില, പണം, സിം കാര്‍ഡ്, ചിരവ, ബാറ്ററികള്‍, റേഡിയോ എന്നിവയും ജയിലില്‍ നിന്ന് പിടിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.