മരണത്തേയും അപമാനിച്ച് ദേശാഭിമാനി; ജയ്റ്റ്‌ലി വീഴ്ചകളെ ന്യായീകരിച്ചിരുന്ന നേതാവത്രെ

Saturday 24 August 2019 5:06 pm IST

തിരുവനന്തപുരം: രാഷ്ട്രീയ വിരോധത്താല്‍ മരണത്തേയും അപമാനിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി. മുന്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ വിയോഗ വാര്‍ത്തയ്ക്കു ശേഷം ദേശാഭിമാനി ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്തിയുടെ തലക്കെട്ട് ഇത്തരത്തിലായിരുന്നു- വീഴ്ചകളെ ന്യായീകരിക്കാന്‍ ഇനി ജയ്റ്റ്‌ലി ഇല്ല. വാര്‍ത്തയുടെ തുടക്കത്തില്‍ പറയുന്നതിങ്ങനെ- രാജ്യം കടുത്ത സാമ്പത്തികാരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് ഒന്നാംമോഡി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അരുണ്‍ ജയ്റ്റ്‌ലിയുടെ വിയോഗം. പരിമിതികള്‍ക്കുള്ളില്‍നിന്ന് സ്വന്തം കടമ നിറവേറ്റാനും മോദിി സര്‍ക്കാരിന്റെ വന്‍വീഴ്ചകളെ ന്യായീകരിക്കാനുമാണ് ജയ്റ്റ്‌ലി തന്റെ ഔദ്യോഗിക ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത്. ഒന്നാംമോഡി സര്‍ക്കാരില്‍ ധനവകുപ്പ് കൈകാര്യം ചെയ്ത ജയ്റ്റ്‌ലിക്ക് നോട്ട് അസാധുവാക്കല്‍ ഉള്‍പ്പടെയുള്ള ഹിമാലയന്‍ അബദ്ധങ്ങളില്‍ പങ്കുണ്ടായിരുന്നോ എന്ന വസ്തുത ഇപ്പോഴും തര്‍ക്കവിഷയമാണ്. നോട്ട് അസാധുവാക്കല്‍ നടപടിയെക്കുറിച്ച് തുടക്കത്തില്‍ മൗനം പാലിച്ചെങ്കിലും ധനമന്ത്രിയായിരുന്നതിനാല്‍ അതിനെ ദുര്‍ബലമായി പ്രതിരോധിക്കാന്‍ അദ്ദേഹം മടികാണിച്ചില്ല. വാര്‍ത്ത പുറത്തു വന്ന ശേഷം സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ പ്രതിഷേധമാണ് ഇതിനെതിരേ ഉയര്‍ന്നു വന്നത്.

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.