ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് റിപ്പോര്‍ട്ട്

Thursday 5 December 2019 5:56 am IST

തിരുവനന്തപുരം: എംജി സര്‍വകലാശാല അദാലത്തില്‍  ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ പങ്കെടുത്ത് മാര്‍ക്ക് ദാനം നടത്തിയത് നിയമവിരുദ്ധമെന്ന് ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ഗവര്‍ണറുടെ അനുമതി ഇല്ലാതെ അദാലത്തില്‍ പങ്കെടുത്ത് മന്ത്രി നിര്‍ദേശങ്ങള്‍  നല്‍കാന്‍ പാടില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരാവകാശനിയമ പ്രകാരം നല്‍കിയ മറുപടിയിലാണ് മന്ത്രിയുടെ നിയമലംഘനം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.  

എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോതമംഗലം എഞ്ചിനീയറിങ് കോളേജിലെ ഒരു ബിടെക് വിദ്യാര്‍ത്ഥിക്ക് മാര്‍ക്ക് കൂട്ടി നല്‍കാന്‍ സര്‍വ്വകലാശാല അദാലത്തില്‍ മന്ത്രി കെ.ടി. ജലീലും പ്രൈവറ്റ് സെക്രട്ടറിയും ചേര്‍ന്ന് നിര്‍ദേശിച്ചു. സര്‍വകലാശാല അദാലത്തില്‍ മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടതിന് പി

ന്നാലെ പ്രശ്‌നം സിന്‍ഡിക്കേറ്റ് യോഗത്തില്‍ വച്ച് മാര്‍ക്ക് കൂട്ടി നല്‍കി. സര്‍വകലാ നിയമങ്ങള്‍ക്ക് വിരുദ്ധമായിരുന്നിട്ടും വിസി ഇത് അംഗീകരിച്ച് തോറ്റ വിദ്യാര്‍ഥിയെ വിജയിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

 ഗവര്‍ണറുടെ മുമ്പില്‍ പരാതി എത്തി. ഇതോടെ മാര്‍ക്ക് ദാനം വിവാദമായി. തുടര്‍ന്ന്  അധികമായി നല്‍കിയ മാര്‍ക്ക് റദ്ദാക്കി. ഇക്കാര്യം കാണിച്ച് വിസി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ടും നല്‍കി. എന്നാല്‍ വിസിയുടെ  റിപ്പോര്‍ട്ട് സ്വീകരിക്കരുതെന്നും ഗവര്‍ണറുടെ സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന അദാലത്തില്‍ ഒരു വിദ്യാര്‍ഥിക്ക് ചട്ടവിരുദ്ധമായി മാര്‍ക്ക് നല്‍കിയ കാര്യവും അത്  വൈസ് ചാന്‍സലര്‍ റദ്ദാക്കിയതും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.