കോളനി ഭരണകാലത്തെ അനീതികള്‍ അന്വേഷിക്കാന്‍ ജഡ്ജിങ് കമ്മിറ്റിയെ നിയോഗിക്കും; ജാലിയന്‍വാലാബാഗ് കൂട്ടക്കുരുതിയില്‍ ഇന്ത്യയോട് മാപ്പ് പറയുമെന്ന് ബ്രിട്ടണ്‍ ലേബര്‍ പാര്‍ട്ടി പ്രകടന പത്രിക

Friday 22 November 2019 11:32 am IST

ലണ്ടന്‍ : ജാലിയന്‍വാലാബാഗില്‍ കൂട്ടക്കുരുതി നടത്തിയതില്‍ ഇന്ത്യയോട് മാപ്പ് പറയുമെന്ന് ബ്രിട്ടണ്‍ ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് പത്രിക. നേരത്തെ തെരേസാ മേയും ജാലിയന്‍ വാലാബാഗില്‍ കൂട്ടക്കൊല നടത്തിയതില്‍ ദുഃഖം രേഖപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലും ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ബ്രിട്ടീഷ് കോളനി ഭരണകാലത്ത് ഇന്ത്യയിലെ ജാലിയന്‍വാലാബാഗില്‍ നടന്ന കൂട്ടക്കൊലയില്‍ ഇന്ത്യയോട് മാപ്പ് പറയാമെന്ന് പത്രികയില്‍ പറയുന്നത്. കൂട്ടക്കൊലയുടെ 100-ാം വാര്‍ഷികം ഇന്ത്യ ആചരിക്കുന്ന പശ്ചാത്തലത്തിലാണ് മാപ്പപേക്ഷിക്കാമെന്ന് ലേബര്‍ പാര്‍ട്ടി പറയുന്നത്. ബ്രിട്ടനിലെ ഇന്ത്യന്‍ വംശജരുടെയും കുടിയേറ്റക്കാരുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ താല്‍പര്യ വിഷയങ്ങള്‍ക്ക് ലേബര്‍പാര്‍ട്ടി മുന്‍ഗണന നല്‍കിയത്. ഡിസംബര്‍ 12നാണ് ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പ്. 

1919ലാണ് പഞ്ചാബിലെ ജാലിയന്‍വാലാബാഗില്‍ സമാധാനപരമായി യോഗം ചേര്‍ന്നവര്‍ക്കുനേരെ ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ത്തത്. ബ്രിട്ടന്‍ മാപ്പ് പറയണമെന്ന് ഇന്ത്യയുടെ ഏറെക്കാലത്തെ ആവശ്യമാണ്. 107 പേജുള്ള പ്രകടനപത്രികയാണ് ജെറമി കോര്‍ബിന്‍ നേതൃത്വം നല്‍കുന്ന ലേബര്‍ പാര്‍ട്ടി പുറത്തിറക്കിയിരിക്കുന്നത്.

ബ്രിട്ടീഷ് കോളനി ഭരണകാലത്ത് സംഭവിച്ച അനീതികള്‍ അന്വേഷിക്കാനായി ജഡ്ജിങ് കമ്മിറ്റിയെ നിയോഗിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രത്തിലേക്കുള്ള സൈനിക നടപടിയില്‍ ബ്രിട്ടന്‍ സൈനിക ഉപദേശം നല്‍കിയിരുന്നതിന്റെ രേഖകള്‍ 2014ല്‍ പുറത്തുവിട്ടിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.