ജാമിയ നഗറില്‍ സംഘര്‍ഷത്തിന് ആഹ്വാനം; മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് വ്യക്തമായ പങ്കെന്ന് അന്വേഷണ സംഘം,​ സമന്‍സ് അയച്ചു

Friday 24 January 2020 12:31 pm IST

ന്യൂദല്‍ഹി : ജാമിയ നഗറില്‍ സംഘര്‍ഷത്തിന് ആഹ്വാനം നല്‍കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് അന്വേഷണ സംഘം സമന്‍സ് അയച്ചു. ജാമിയ നഗറിലെ കലാപങ്ങള്‍ക്ക് പിന്നില്‍ ഇവര്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

ആസിഫ് മുഹമ്മദ് ഖാന്‍, ആഷു ഖാന്‍, ആക്ടിവിസ്റ്റ് ജാമിയ ചന്ദന്‍ കുമാര്‍ സിങ് എന്നിവര്‍ക്കാണ് സമന്‍സ് അയച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 15ന് ജാമിയ നഗറില്‍ നടന്ന കലാപത്തില്‍ ഇവര്‍ പങ്കെടുത്തതായും, ജനങ്ങളെ സംഘര്‍ഷമുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നതായും തെളിവ് ലഭിച്ചിട്ടുണ്ട്. സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ്സിന് പങ്കുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നുണ്ട്. 

ജാമിയ ന്യൂ ഫ്രണ്ട്‌സ് കോളനിയിലുണ്ടായ സംഘര്‍ഷമാണ് സര്‍വ്വകലാശാലയിലേക്കും വ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പ്രക്ഷോഭങ്ങളില്‍ പൊതു മുതല്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ വാഹനങ്ങള്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.

അന്വേഷണം നടത്തിയതോടെയാണ് സംഘര്‍ഷത്തിനു പിന്നില്‍ സര്‍വകലാശാലയ്ക്ക് പുറത്തുള്ളവര്‍ ആണെന്ന് കണ്ടെത്തിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് കലാപമുണ്ടാക്കിയതെന്നും അന്വേഷണ സംഘം അറിയിച്ചിരുന്നു. അനല്‍, ജുമാന്‍, യൂനുസ്, അന്‍വര്‍ കാല എന്നീ നാലുപേര്‍ സംഘര്‍ഷം നടത്തുന്നതിന്റ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.