ജമ്മു കശ്മീരിലെ മാറ്റം പ്രദേശവാസികള്‍ക്ക് അനുഗ്രഹമാകും; രാജ്യത്തെ മറ്റ് പൗരന്മാര്‍ക്ക് കിട്ടുന്ന തുല്യാവകശമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

Thursday 15 August 2019 10:07 am IST

ന്യൂദല്‍ഹി : ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ട് ജമ്മു കശ്മീരിലും ലഡാക്കിലും അടുത്തിടെ വരുത്തിയ മാറ്റം ആ പ്രദേശത്തെ ജനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്തെ മറ്റ് പൗരന്മാര്‍ക്ക് കിട്ടുന്ന തുല്യാവകാശമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. 

സ്വാതന്ത്യ ദിനം ആഘോഷിക്കുന്നതിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള ഈ നടപടിയില്‍ അവിടത്തെ ജനങ്ങളുടെ ജിവിത നിലവാരത്തില്‍ തന്നെ വളര്‍ച്ചയുണ്ടാകും.

രാജ്യത്തിലെ മറ്റിടങ്ങളിലുള്ള പൗരന്‍മാര്‍ക്ക് കിട്ടുന്ന അതേ അവകാശങ്ങളും ആനുകൂല്യങ്ങളും സൗകര്യങ്ങളും പുതിയ മാറ്റത്തിലൂടെ ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥയായ ആര്‍ട്ടിക്കിള്‍ 370 മോദി സര്‍ക്കാര്‍ റദ്ദാക്കിയത്. ജമ്മു കശ്മീരിലെ പൗരന്‍മാര്‍ക്ക് പ്രത്യേക അവകാശം അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 35എയും റദ്ദാക്കിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.