ജമ്മു കശ്മീരിനു സമീപം ആയുധങ്ങളുമായി പോയ ട്രക്ക് പോലീസ് പിടികൂടി; ആയുധങ്ങള്‍ ഭീകരര്‍ക്ക് നല്‍കാന്‍ കൊണ്ടുപോയതെന്ന് സംശയം,​ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് ജെയ്ഷെ ഇ മുഹമ്മദുമായി ബന്ധം

Thursday 12 September 2019 1:45 pm IST

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വയില്‍ ആയുധങ്ങളുമായി പോയ ട്രക്ക് കസ്റ്റഡിയില്‍ എടുത്തു. ആയുധങ്ങള്‍ കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ജമ്മു കശ്മീരിനും പഞ്ചാബിനും ഇടയിലുള്ള അതിര്‍ത്തിയില്‍ വെച്ചാണ് ട്രക്ക് പിടികൂടിയത്.

 ഇന്ന് രാവിലെയാണ് സംഭവം. ഭീകരര്‍ക്ക് കൈമാറാനാണ് ഈ ആയുധങ്ങള്‍ കൊണ്ടു പോയതെന്നാണ് പോലീസ് സംശയിക്കുന്നത്. ട്രക്കില്‍ നിന്നും ആറ് എകെ 47 തോക്കുകളും പിടികൂടിയിട്ടുണ്ട്. ട്രക്കിലുണ്ടായിരുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തു.ഇവര്‍ക്ക് പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ജെയ്ഷെ ഇ മുഹമ്മദുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 

അറസ്റ്റ് ചെയ്തവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ട്രക്കിനുള്ളില്‍ ഒളിപ്പിച്ചുവെച്ച ആയുധങ്ങളുടെ പൂര്‍ണ്ണമായ കണക്കെടുപ്പ് ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും കത്വ പോലീസ് സുപ്രണ്ട് ശ്രീധര്‍ പാട്ടീല്‍ അറിയിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.