ജന്മഭൂമി അവാര്‍ഡ് നിശയില്‍ സംഗീതമഴ പെയ്യിക്കാന്‍ ശ്രീനിവാസും മകള്‍ ശരണ്യയും എത്തും

Sunday 7 July 2019 4:57 pm IST

തൃശ്ശൂര്‍: ജന്മഭൂമി അവാര്‍ഡ് നിശയില്‍ സംഗീതമഴ പെയ്യിക്കാന്‍ ഏ. ആര്‍ റഹ്മാന്റെ ഇഷ്ട ഗായകരായ അച്ഛനും മകളും. പിന്നണി ഗായകന്‍ ശ്രീനിവാസും മകള്‍ ശരണ്യയും ഒന്നിച്ചു പാടും. തമിഴിലും ഹിന്ദിയിലും ഇവര്‍ പാടുന്ന യുഗ്മഗാനങ്ങള്‍ 20 ന് തൃശ്ശൂരില്‍ നടക്കുന്ന താരനിശയുടെ മുഖ്യ ആകര്‍ഷകമാകും.

എ.ആര്‍. റഹ്മാന്‍ സംഗീതസംവിധാനം ചെയ്ത മിന്‍സാര കനവ് എന്ന ചിത്രത്തിലെ 'മാനാ മദുര' എന്ന ഗാനത്തോടെയാണ് ശ്രീനിവാസ്  ശ്രദ്ധേയനായ്. ഉയിരേ ഉള്‍പ്പെടെ റഹ്മാന്റെ 16 ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. ഇളയരാജ, ദേവ, വിദ്യാസാഗര്‍, ഭരദ്വാജ് എന്നിവര്‍ക്കായും  പാടിയിട്ടുള്ള  ശ്രീനിവാസ് സീതാ കല്യാണം എന്ന മലയാള  ചിത്രം ഉള്‍പ്പെടെ ഏതാനും ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.

തമിഴ് നാട് സര്‍ക്കാരിന്റെ അവാര്‍ഡ്  രണ്ടു തവണ ലഭിച്ചിട്ടുള്ള ശ്രീനിവാസിന് പാതിരാമഴ എന്ന ചിത്രത്തിലെ 'ബാംസുരി' എന്ന ഗാനത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും കിട്ടിയിട്ടുണ്ട്. മികച്ച സംഗീതസംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ഒരു തവണ ലഭിച്ചു.

കമലഹാസനും ജയറാമും അഭിനയിച്ച തന്നാലി എന്ന സിനിമയില്‍ എ. ആര്‍ റഹാമാന്റെ സംവിധാനത്തില്‍ പാട്ടു പാടിയായിരുന്നു ശരണ്യയുടെ തുടക്കം. ജയരാജിന്റെ മമ്മൂട്ടി പടമായ ദ ട്രയിനില്‍ രണ്ടു ഗാനം ആലപിച്ച് മലയാളത്തിലും അരങ്ങേറി. റഹ്മാനു പുറമെ  ഇമ്മാന്‍, ശരത്ത്, സന്തോഷ് നാരായണന്‍, നിവാസ് പ്രസന്ന, മാഡ്‌ലി ബ്ലൂസ്, ജസ്റ്റിന്‍ പ്രഭാകര്‍ തുടങ്ങിയ തമിഴിലെ പ്രശസ്തരായ സംഗീതസംവിധായകരോടൊപ്പം  ശരണ്യയ്ക്ക് പ്രവര്‍ത്തിക്കാനായി  നരേഷ് അയ്യര്‍, വിജയപ്രകാശ്, സ്റ്റീഫന്‍ ദേവസി, ഹരിചരന്‍ തുടങ്ങിയ സംഗീതജ്ഞരോടൊപ്പം നിരവധി  സ്റ്റേജ് ഷോകളും  പങ്കാളിയാകാന്‍ സാധിച്ചിട്ടുണ്ട്.

മൂന്നു മണിക്കൂര്‍ നീളുന്ന താരനിശ്ശയില്‍  ശ്രീനിവാസിനും  ശരണ്യക്കും പുറമെ പി്ന്നണിഗാന രംഗത്തെ മറ്റു പ്രമുഖരും പാടാനെത്തും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.