ജന്മഭൂമി മുന്നോട്ടുവയ്ക്കുന്നത് സംസ്‌കാരവും ഗുരുത്വവും; പത്രം പ്രവര്‍ത്തിക്കുന്നത് നാവില്ലാത്തവരുടെ നാവായി: മഹാകവി അക്കിത്തം

Sunday 21 July 2019 7:16 pm IST

തൃശൂര്‍: നാവ് നഷ്ടപ്പെട്ട സമൂഹത്തിന്റെ നാവാണ് ജന്മഭൂമിയെന്ന് മഹാകവി അക്കിത്തം. ജന്മഭൂമിയെ പറ്റി ആലോചിക്കുമ്പോള്‍ നിസ്വാര്‍ത്ഥരായ കുറെ പ്രചാരകന്മാരെയാണ് ഓര്‍മ്മ വരുന്നത്. പത്ത് വര്‍ഷമായി ഒന്നും എഴുതാതിരുന്ന തന്നെ എല്ലാവരും മറക്കേണ്ടതാണ്. എന്നാല്‍ തന്നെ ഓര്‍ത്തെടുത്ത് പുരസ്‌കരിക്കുകയാണ് ജന്മഭൂമി ചെയ്തത്. ഇത് ജന്മഭൂമി വിഭാവനം ചെയ്യുന്ന സംസ്‌കാരത്തിന്റെയും ഗുരുത്വത്തിന്റേയും ലക്ഷണമാണ്. ജന്മഭൂമിക്ക് നന്ദി പറയുന്നതായും അദ്ദേഹം പാഞ്ഞു.

അതേസമയം,  കവിത്രയത്തിന് ശേഷം മലയാളം കണ്ട മഹാകവി അക്കിത്തത്തെയും അദ്ദേഹത്തെ ആദരിക്കുന്ന വേദിയില്‍ വന്നു നില്‍ക്കാന്‍ തന്നെ പ്രാപ്തനാക്കിയ കെ.എസ്. സേതുമാധവനേയും ആദരിക്കാന്‍ കഴിഞ്ഞത് ജന്മഭൂമി നല്‍കിയ ഭാഗ്യമാണെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു. 

ജന്മഭൂമി ലെജന്റ്സ് ഓഫ് കേരള അവാര്‍ഡ് നൈറ്റില്‍ കെ.എസ്. സേതുമാധവന് പുരസ്‌കാരം നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്. സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ ഒരു ആള്‍ക്കൂട്ട റോളില്‍ മുഖം കാണിച്ചു കൊണ്ടായിരുന്നു തന്റെ തുടക്കം എന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലും അഭിനയിക്കാന്‍ കഴിഞ്ഞു. ഇത്രയും പ്രതിഭാധനനായ സംവിധായകനെ ഓര്‍ത്തെടുത്ത് സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡിന് തെരഞ്ഞെടുത്ത ജന്മഭൂമി പ്രത്യേക പ്രശംസയര്‍ഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.