അക്കിത്തത്തെ ആദരിക്കുന്ന വേദിയില്‍ നില്‍ക്കാന്‍ കഴിഞ്ഞത് ജന്മഭൂമി നല്‍കിയ ഭാഗ്യം: മമ്മൂട്ടി

Sunday 21 July 2019 7:04 pm IST

തൃശൂര്‍: കവിത്രയത്തിന് ശേഷം മലയാളം കണ്ട മഹാകവി അക്കിത്തത്തെയും അദ്ദേഹത്തെ ആദരിക്കുന്ന വേദിയില്‍ വന്നു നില്‍ക്കാന്‍ തന്നെ പ്രാപ്തനാക്കിയ കെ.എസ്. സേതുമാധവനേയും ആദരിക്കാന്‍ കഴിഞ്ഞത് ജന്മഭൂമി നല്‍കിയ ഭാഗ്യമാണെന്ന് നടന്‍ മമ്മൂട്ടി. 

 

ജന്മഭൂമി ലെജന്റ്സ് ഓഫ് കേരള അവാര്‍ഡ് നൈറ്റില്‍ കെ.എസ്. സേതുമാധവന് പുരസ്‌കാരം നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്. സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ ഒരു ആള്‍ക്കൂട്ട റോളില്‍ മുഖം കാണിച്ചു കൊണ്ടായിരുന്നു തന്റെ തുടക്കം എന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലും അഭിനയിക്കാന്‍ കഴിഞ്ഞു. ഇത്രയും പ്രതിഭാധനനായ സംവിധായകനെ ഓര്‍ത്തെടുത്ത് സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡിന് തെരഞ്ഞെടുത്ത ജന്മഭൂമി പ്രത്യേക പ്രശംസയര്‍ഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.