കുടുംബത്തിലെ ന്യൂജനെ പരിജയപെടുത്താനോരുങ്ങി ജാവ; വാഹനപ്രേമികളെ ആവേശത്തിലാഴ്ത്തി പെരാക് നവംമ്പര്‍ 15ന് വിപണിയിലെത്തും

Sunday 10 November 2019 6:37 pm IST

ണ്ടാം വരവില്‍ ഏറെ പ്രതീക്ഷകളും അതിനൊത്ത പ്രകടനവുമായാണ് ജാവ വിപണിയിലെത്തിയത്. ടൂസ്രോക്ക് ജാവ മോട്ടര്‍സൈക്കിളുകള്‍ ഓടിച്ച് ശീലിച്ച വാഹനപ്രേമികളിലെക്കാണ് ഫോര്‍ സ്രോക്കുള്‍പ്പെടെയുള്ള പ്രത്യേകതകളുമായി പുതിയ കൂട്ടരെത്തിയത്. ജാവ ക്ലാസിക്, ജാവ 42 എന്നീ മോഡലുകളുടെ വിജയത്തിന് പിന്നാലെ ഏറ്റവും പുതിയ മോഡലായ പെരാക് ഈ മാസം 15ന് വിപണിയിലെത്തും.

334 സിസി ലിക്വിഡ് കൂള്‍ എഞ്ചിനുള്ള ജാവ കുടുബത്തിലെ ന്യൂജന്‍ അംഗമാണ് പെരാക്. സിംഗിള്‍ സീറ്റുള്ള പെരാക് യുവ മനസുകളില്‍ ഇതിനോടകം തന്നെ ഇടം പിടിച്ചിട്ടുണ്ട്. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചും വീതിയുള്ള ടയറുകളുളള ഈ ഫ്രീക്കന് ഡ്യുവല്‍ ഡിസ്‌ക് ബ്രേക്ക്, ഡ്യുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുമുണ്ട്.

ബിഎസ് 6 നിലവാരത്തിലിറക്കുന്ന പെരാക്കിന്റെ ചെറിയ ഹാലജന്‍ ലൈറ്റും ശ്രദ്ധേയമാണ്. 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കുമാണ് ഈ കൂറ്റന്റെ മേന്‍മായി കമ്പനിചൂണ്ടിക്കാണിക്കുന്നത്. ആറ് സ്പീഡ് ട്രാന്‍സ്മിഷനും മാറ്റ് പെയ്ന്റ് ഫിനിഷുമാണ് ഇവന്റെ മറ്റോരു പ്രത്യേകത. ചെറിയ എക്സ്ഹോസ്റ്റ് പെരാക്കിന്റെ ഭംഗികൂട്ടുന്നു. മുന്നില്‍ ടെലിസ്‌കോപ്പിക് സസ്പെന്‍ഷനും പിന്നില്‍ മോണോഷോക്കുമാണ് ജാവ പെരാക്കിനു നല്‍കിയിരിക്കുന്നത്. 1.89 ലക്ഷം രൂപയാണ് പെരാക്കിന്റെ വില.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.