രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന തെറ്റിദ്ധാരണ സിപിഎമ്മിനുണ്ടായിരുന്നു; ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ന്യായീകരണവുമായി പി. ജയരാജന്‍

Tuesday 21 January 2020 9:55 pm IST

കൊച്ചി: ശബരിമല വിഷയമല്ല, രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന തെറ്റിദ്ധാരണയാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ തോല്‍വിക്ക് കാരണം അതാണെന്ന ന്യായീകരണവുമായി സിപിഎം നേതാവ് പി. ജയരാജന്‍. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ജയരാജന്റെ പരാമര്‍ശം. 

തങ്ങളുടെ പരാജയത്തിനു കാരണം എല്ലാവരും കരുതുന്നതു പോലെ ശബരിമല വിഷയമല്ലെന്ന് ജയരാജന്‍ അഭിപ്രായപ്പെട്ടു. ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന വാശി സിപിഎമ്മിനുണ്ടായിരുന്നെങ്കില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ കയറുമായിരുന്നെന്നും ജയരാജന്‍ വാദിക്കുന്നു. 

ആചാരപരമായ നിലപാടില്‍ പാര്‍ട്ടിയ്ക്ക് നിലപാടുകളില്ല. പക്ഷെ ഇത് സുപ്രീം കോടതിയില്‍ വന്നപ്പോഴാണ് പാര്‍ട്ടിയുടെ സര്‍ക്കാരിന് ഒരു നിലപാട് എടുക്കേണ്ടി വന്നത്. എല്ലാവരുടെയും പുരോഗതി ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും ജയരാജന്‍ പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചില വിശ്വാസികളെ ശബരിമല വിഷയം ഏറെ ബാധിച്ചിരുന്നു. വിശ്വാസികളുടെ വികാരം വ്രണപ്പെട്ട കാര്യമായിരുന്നു അത്. എന്നാല്‍ മുഖ്യമന്ത്രി അന്ന് പറഞ്ഞ നിലപാടില്‍ തന്നെയാണ് ഇന്നും നില്‍ക്കുന്നത്. സിപിഎമ്മിനു എല്ലാ കാലത്തും ഒരേ നിലപാടാണെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.