കൈയേറ്റം: ജയസൂര്യയുടെ അപ്പീല്‍ തള്ളി

Wednesday 28 February 2018 1:18 pm IST
"undefined"

കൊച്ചി: കായല്‍ കൈയേറിയ കേസില്‍ കോര്‍പ്പറേഷന്‍ നോട്ടീസിനെതിരേ നടന്‍ ജയസൂര്യ നല്‍കിയ അപ്പീല്‍ തദ്ദേശ ട്രിബ്യൂണല്‍ തള്ളി. ചെലവന്നൂര്‍ക്കായല്‍ കൈയേറിയാണ് ജയസൂര്യ വീട്ടിനുമുന്നില്‍ ബോട്ടുജെട്ടി നിര്‍മ്മിച്ചതെന്നും പൊളിച്ചു മാറ്റണമെന്നും കൊച്ചി കോര്‍പ്പറേഷന്‍ ജയസൂര്യക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരേയാണ് ജയസൂര്യ അപ്പീല്‍ നല്‍കിയിരുന്നത്. അപ്പീല്‍ ഇന്ന് തള്ളി.

കായല്‍ കൈയേറി ചുറ്റുമതിലും ബോട്ടുജെട്ടിയും നിര്‍മ്മിച്ച കേസില്‍ മൂന്നാം പ്രതിയാണ് ജയസൂര്യ. ഒന്നാം പ്രതി കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയും ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ രണ്ടാം പ്രതിയുമാണ്.

ഒന്നര വര്‍ഷം മുന്‍പ്, ജയസൂര്യ അനധികൃത നിര്‍മ്മാണം നടത്തിയെന്ന് എറണാകുളം സ്വദേശി ബാബുവിന്റെ പരാതിയിലാണ് കേസ്. 

(ചിത്രം: ലഹരിക്കെതിരേ പ്രചാരണത്തിന്റെ ഭാഗമായി കേരള പോലീസ് സംഘടിപ്പിച്ച ആസ്പിരേഷന്‍സ് 2018 പരിപാടിയില്‍ തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ക്കൊപ്പം നടന്‍ ജയസൂര്യ)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.