ജെഎന്‍യു സെക്‌സ് റാക്കറ്റുകളുടെ സംഘടിത ഗുഹ; കമ്മ്യൂണിസ്റ്റ് തീവ്രവാദികളുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നെന്നും അധ്യാപകരുടെ റിപ്പോര്‍ട്ട്

Saturday 16 November 2019 10:20 am IST

ന്യൂദല്‍ഹി : ജെഎന്‍യു ഫീസ് വര്‍ധന വിവാദത്തിനു പിന്നാലെ സര്‍വ്വകലാശാല സെക്‌സ് റാക്കറ്റുകളുടെ സംഘടിത ഗുഹയാണെന്ന് റിപ്പോര്‍ട്ട്. സര്‍വ്വകലാശാലയിലെ 11 അധ്യാപകര്‍ 2015ല്‍ തയ്യാറാക്കിയ 200 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ജെഎന്‍യു ഭരണ വിഭാഗത്തിന് കൈമാറിയിട്ടുള്ള ഈ റിപ്പോര്‍ട്ട് ഇപ്പോള്‍ ചില മാധ്യമങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതുപ്രകാരം ജെഎന്‍യു ഹോസ്റ്റലിലും മെസ്സിലും പലപ്പോഴും ലൈംഗിക തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. 

മദ്യം ഉപയോഗിച്ചതിന് ആയിരത്തോളം വിദ്യാര്‍ത്ഥികളില്‍ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്. 2000 രൂപ മുതല്‍ 5000 രൂപ വരെ ആയിരത്തോളം പെണ്‍കുട്ടികളും ആണ്‍കുട്ടികളുമാണ് പിഴ നല്‍കിയിട്ടുള്ളത്. ഇതുകൂടാതെ സര്‍വ്വകലാശാലയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. 

സര്‍വ്വകലാശാലയില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ചില ആരോപണങ്ങള്‍ ചെറുക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തില്‍ ഒരു നീരീക്ഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. അഭിപ്രായ പ്രടകടന സ്വാതന്ത്ര്യമെന്ന പേരില്‍ ജെഎന്‍യു ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് തീവ്രവാദികളുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസില്‍  രാഷ്ട്രീയ നിഷ്പക്ഷതയാണ് വേണ്ടത്. 

വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാണെങ്കില്‍ ക്യാമ്പസിന് പുറത്താണ് നല്ലത്. അവിടെ വിശാലമായ നിരവധി അവസരങ്ങള്‍ അവരെ കാത്തിരിപ്പുണ്ട്. ക്യാമ്പസിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും ജെഎന്‍യു അസിസ്റ്റന്റ് പ്രൊഫസര്‍ ഹരി രാം മിശ്ര അറിയിച്ചു. അതേസമയം കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ തെരഞ്ഞെടുക്കുന്നത് പലപ്പോഴും മികച്ച കഴിവുള്ള സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെയാണ്. 

അതേസമയം പാര്‍ലമെന്റ് ഭീകരാക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിച്ച അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചതില്‍ കന്‍ഹയ്യ കുമാര്‍ അടക്കമുള്ള മൂന്നു പേരില്‍ നിന്നും 10000 രൂപ പിഴ ഈടാക്കിയെന്നും മിശ്ര അറിയിച്ചു. സര്‍വ്വകലാശാലയുടെ അനുമതിയില്ലാതെ നിയമ വിരുദ്ധമായാണ് ഇത് സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.