രാഷ്ട്രപതി ഭവനിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച ജെഎന്‍യു അക്രമികളെ സിആര്‍പിഎഫ് തല്ലി ഓടിച്ചു; മൂന്ന് മെട്രോ സ്റ്റേഷന്‍ അടച്ചു; വാഹന ഗതാഗതം നിരോധിച്ചു

Monday 9 December 2019 5:32 pm IST

ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രാഷ്ട്രപതി ഭവനിലേക്ക് വിദ്യാര്‍ത്ഥികള്‍ ചാടിക്കയറാന്‍ ശ്രമിച്ചതോടെ പോലീസും സിആര്‍പിഎഫും ലാത്തി വീശി. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. ഹോസ്റ്റല്‍ ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചതോടെയാണ്  വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്.  

അക്രമികളായ വിദ്യാര്‍ഥികള്‍ക്കെതിരായ എല്ലാ പോലീസ് കേസുകളും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട്  രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ നേരത്തെ ഇമെയില്‍ അയച്ചിരുന്നു. ഇതിന് മറുപടി ലഭിച്ചില്ലെന്ന് പറഞ്ഞാണ് മാര്‍ച്ച്. ലാത്തിച്ചാര്‍ജില്‍ നൂറിലധികം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. 

ജെ എന്‍ യു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ മൂന്ന് മെട്രോ സ്റ്റേഷനുകള്‍ അടച്ചു.പ്രതിഷേധ മാര്‍ച്ച് കണക്കിലെടുത്ത് ഉദ്യോഗ് ഭവന്‍, ലോക് കല്യാണ്‍ മാര്‍ഗ്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് മെട്രോ സ്റ്റേഷനുകള്‍ അടച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാബ ഗംഗനാഥ് മാര്‍ഗിലുടെയുള്ള വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.