ജെഎന്‍യുവിലെ 82 ശതമാനം വിദ്യാര്‍ത്ഥികളും പുതുക്കിയ ഹോസ്റ്റല്‍ ഫീസടച്ചതായി വൈസ് ചാന്‍സലര്‍; തുക്‌ഡെ തുക്‌ഡെ ഗ്യാങുകള്‍ക്ക് തിരിച്ചടി

Monday 20 January 2020 10:21 pm IST

ന്യൂദല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥികളായ 8500ല്‍ 82 ശതമാനം പേരും വര്‍ധിപ്പിച്ച പുതിയ ഹോസ്റ്റല്‍ ഫീസ് അടച്ചതായി വൈസ് ചാന്‍സലര്‍ എം. ജഗ്ദീഷ് കുമാര്‍. ബാക്കിയുള്ളവരും പിഴത്തുകയടക്കം ഉടന്‍ അടക്കുമെന്നാണ് കരുതുന്നതായും വിവിധ കേന്ദ്രങ്ങളിലെ ശൈത്യകാല ക്ലാസ്സുകള്‍ ആരംഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ജനുവരി 5ന് നടന്ന ഹോസ്റ്റല്‍ ആക്രമണമുള്‍പ്പടെയുള്ള ദേശവിരുദ്ധ സമരങ്ങള്‍ക്കെതിരെ പോലീസും സര്‍വ്വകലാശാലയും എടുത്ത നടപടി ഫലംകണ്ടതായാണ് നിലവിലെ പഠനവും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റവും സൂചിപ്പിക്കുന്നതെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. 

നിലവിലെ മറ്റ് പ്രശ്നങ്ങള്‍ അവസാനിച്ചതിനാല്‍ കഴിഞ്ഞ സെമസ്റ്ററിലെ പഠനകാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന വര്‍ക്ക് ബന്ധപ്പെട്ട വിഷയത്തിലെ ക്ലാസ്സുകള്‍ അതാത് കേന്ദ്രങ്ങള്‍ നടത്തി ക്കാണ്ടിരിക്കുകയാണെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ഏതാണ്ട് 65 ശതമാനം പേരും ഫീസ് അടച്ചതായി സര്‍വ്വകലാശാലാ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.