ജോസഫിനായി ആര്‍കെ സുരേഷിന്റേത് വമ്പന്‍ മേക്കോവര്‍; ചിത്രത്തിനായി കൂട്ടിയത് 22കിലോ

Friday 24 January 2020 7:46 pm IST

ചെന്നൈ:  മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ജോസഫിന്റെ തമിഴ് റീമേക്കില്‍ ജോസഫായി എത്തുന്ന ആര്‍കെ സുരേഷ് സിനിമയക്കായി നടത്തിയത് വന്‍ മേക്കോവര്‍. ചിത്രത്തില്‍ രണ്ട് ഗെറ്റപ്പിലായി എത്തുന്ന സുരേഷ് 22കിലോയാണ് വര്‍ദ്ധിപ്പിച്ചത്. 74 കിലോയില്‍ നിന്ന് 95 കിലോ ഭാരമാണ് അദ്ദേഹം കൂട്ടിയത്. നവംബറില്‍ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. അടുത്ത വര്‍ഷം 2020ല്‍ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. പ്രമുഖ തമിഴ് സംവിധായകന്‍ ബാലയാണ് സിനിമ നിര്‍മിക്കുന്നത്.

തമിഴിലും എം പത്മകുമാര്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ ജോജു ജോര്‍ജ് ആണ് നായകനായി എത്തിയിരുന്നത്. 103 ദിവസമാണ് ജോസഫ് തിയറ്ററുകളില്‍ ഓടിയത്. സിനിമയിലെ പ്രകടനം ജോജുവിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാര്‍ഡും ദേശീയതലത്തില്‍ പ്രത്യേക പരാമര്‍ശവും നേടിക്കൊടുത്തു. ഷാഹി കബീര്‍ എഴുതിയ തിരക്കഥയും ജോജു ജോര്‍ജ് എന്ന നടന്റെ മികച്ച പ്രകടനവുമായിരുന്നു ചിത്രത്തിന്റെ ഭാഗ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.