വളര്‍ത്ത് നായയെ കണ്ട് ഓടിയ ജഡ്ജിക്ക് വീണ് പരിക്കേറ്റു; ഉടമസ്ഥര്‍ക്കെതിരെ കേസെടുത്ത് കേരള പോലീസ്

Friday 6 December 2019 10:38 pm IST

കൊല്ലം: പ്രഭാത സവാരിയ്ക്ക് പോയ ജഡ്ജി വളര്‍ത്തുനായയെ കണ്ടു ഓടി വീണു പരിക്കേറ്റു. ഇന്നലെ രാവിലെ ആറിന് പരവൂര്‍ ഇത്തിരംകുഴിയില്‍വച്ചാണ് സംഭവം. ജഡ്ജി ഷാനവാസിന് ആണ് പരിക്കേറ്റത്. വീടിന്റെ മതില്‍ ചാടി വന്ന നായയെ കണ്ടു പരിഭ്രാന്തനായ ജഡ്ജി തിരിച്ചോടുകയായിരുന്നു. ഇതിനിടെയാണ് റോഡില്‍ കമഴ്ന്ന് വീഴുന്നത്. ഇതു കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ നായയെ കല്ലെടുത്ത് ഓടിക്കുകയായിരുന്നു. 

സംഭവം അറിഞ്ഞ്  പോലീസും സ്ഥലത്ത് എത്തിയിരുന്നു. കൈയ്ക്ക് പരുക്കേറ്റ ജഡ്ജിയെ നാട്ടുകാര്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ജഡ്ജിയുടെ വലത് കൈയ്ക്ക് പൊട്ടല്‍ ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.  വളര്‍ത്തുനായയുടെ ഉടമസ്ഥര്‍ക്കെതിരെ  പരവൂര്‍   പോലിസ് കേസെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.