നിർഭയ കേസ് പരിഗണിക്കവെ ജസ്റ്റിസ് ആർ.ഭാനുമതി സുപ്രീംകോടതിയിൽ കുഴഞ്ഞുവീണു

Friday 14 February 2020 3:31 pm IST

ന്യൂദൽഹി: നിർഭയ കേസ് കേൾക്കുന്നതിനിടെ ജസ്റ്റിസ് അർ.ഭാനുമതി കോടതിയിൽ കുഴഞ്ഞുവീണു. കോടതി ജീവനക്കാർ ഉടൻ തന്നെ ജഡ്ജിയെ കോടതിയിൽ നിന്നും പുറത്തുകൊണ്ടുപോയി. തുടർന്ന് സുപ്രീംകോടതിയിലെ ഡോക്ടർമാർ പരിശോധനകൾ നടത്തി. 

നിർഭയ കേസിലെ പ്രതികളെ വെവ്വേറെ തൂക്കണമെന്ന കേന്ദ്രസർക്കാർ ഹർജി പരിഗണിക്കുന്നത് ഈ മാസം 20ലേക്ക് മാറ്റിയിരുന്നു. തീരുമാനം പറയുന്നതിനിടെയാണ് ജസ്റ്റിസ് ഭാനുമതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ഹർജി മാറ്റുന്ന കാര്യത്തിൽ വിധി പറയാൻ ജസ്റ്റിസ് അശോക് ഭൂഷനോട് ആവശ്യപ്പെട്ടു. അശോക് ഭൂഷൺ തീരുമാനം പറയുന്നതിനിടെ ആ ഭാഗത്തേയ്ക്ക് കുഴഞ്ഞുവീഴുകയായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.