സംസ്ഥാന നേതാക്കളില്‍ ഭിന്നാഭിപ്രായം ; സുപ്രീം കോടതിക്കെതിരെ ജമാ അത്തെ ഇസ്ലാമി സംഘടിപ്പിക്കുന്ന പരിപാടിയില്‍ കോണ്‍ഗ്രസ് എംപി കെ. മുരളീധരന്‍

Wednesday 13 November 2019 3:50 pm IST

തിരുവനന്തപുരം : ആയോധ്യ ഭൂമികേസിലെ  സുപ്രീംകോടതി ഉത്തരവിനെതിരെ ജമാ അത്തെ ഇസ്ലാമി സംഘടിപ്പിക്കുന്ന വേദിയില്‍ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എംപിയും. രാമക്ഷേത്രത്തിനായി ഭൂമി വിട്ടുനല്‍കണമെന്ന് സുപ്രീംകോടതി വിധിക്കെതിരെ സംഘടിപ്പിക്കുന്ന ചടങ്ങിലാണ് കെ. മുരളീധരന്‍ പങ്കെടുക്കുന്നത്. 

സുപ്രീംകോടതി വിധിയെ കോണ്‍ഗ്രസ് കേന്ദ്ര- സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ അനുകൂലിച്ച സാഹചര്യത്തിലാണ് കെ. മുരളീധരന്‍ ഇതിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കുന്നത്. പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ഇതിനെതിരെ പ്രതിഷേധം ഉടലെടുത്ത് കഴിഞ്ഞു. 

ഇന്ന് വൈകുന്നേരം 4:30ന് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന് പിന്‍വശമാണ് പരിപാടി. 'ബാബറി: നീതിയാണ് പരിഹാരം' എന്ന പേരിലുള്ള ചടങ്ങില്‍ ജമാ അത്തെ ഇസ്ലാമിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്റ്‌സ് ഇസ്ലാമിക് യൂണിയന്‍- സോളിഡാരിറ്റി സംയുക്ത സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഇന്ന് കോഴിക്കോട് സംഘടിപ്പിക്കുന്ന ബഹുജന സംഗമത്തിലാണ് എംപി ഭാഗമാകുന്നത്. 

കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ രാജ്യം ഒട്ടാകെ കര്‍ശ്ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും, വിധിക്കെതിരെ പൊതു പ്രസ്താവന നടത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിധിക്കെതിരെ പ്രതിഷേധ പ്രകടനങ്ങളും മറ്റും നടത്തിയ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. അതിനു പിന്നാലെയാണ് കോണ്‍ഗ്രസ് എംപിയും പ്രതിഷേധ യോഗത്തില്‍ പങ്കെടുക്കാനൊരുങ്ങുന്നത്.   

ബാബറി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധ പ്രവര്‍ത്തനമാണെന്ന് പറയുന്ന തരത്തിലാണ് സുപ്രീം കോടതി വിധി പ്രസ്താവന നടത്തിയത്. 

പള്ളി തകര്‍ത്തവരുടെ ആവശ്യത്തിന് അനുകൂലമായ രീതിയില്‍ വിട്ടുനല്‍കിയതിനെതിരെ ജനാധിപത്യപരമായി വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്നവരെ നിശബ്ദമാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് ജമാഅത്ത ഇസ്ലാമി ഈ പരിപാടി സംഘടിപ്പിക്കുന്നത്. 

കെ.മുരളീധരനെ കൂടാതെ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി,  സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഒാര്‍ഗനൈസേഷന്‍ ദേശീയ പ്രസിഡന്റ് ലബീദ് ഷാഫി, എം.ഐ.അബ്ദുല്‍ അസീസ് (അമീര്‍, ജമാഅത്തെ ഇസ്ലാമി കേരള), അബ്ദുഷുക്കൂര്‍ അല്‍ ഖാസിമി, ഗ്രോ വാസു, കെ.ഇ.എന്‍, എന്‍.പി.ചെക്കുട്ടി, ഡോ. വര്‍ഷ ബഷീര്‍, അഡ്വ. പി.എ. പൗരന്‍, കെ.പി. ശശി, കെ.കെ. ബാബുരാജ്, ശ്രീജ നെയ്യാറ്റിന്‍കര, എ.സജീവന്‍, ഗോപാല്‍ മേനോന്‍, അനൂപ് വി.ആര്‍, കെ.എ. ഷാജി, അംബിക, കടക്കല്‍ ജുനൈദ്, സി.വി. ജമീല, ഷംസീര്‍ ഇബ്രാഹിം, അഫീദ അഹ്മദ്, ഉമര്‍ ആലത്തൂര്‍, സാലിഹ് കോട്ടപ്പള്ളി എന്നിവരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.