30,000 രൂപ മാത്രം മുടക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം മന്ത്രി കെ. രാജു പണിതത് നാല് ലക്ഷത്തിന്; എംഎല്‍എ ഫണ്ടില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് ആരോപണം

Wednesday 21 August 2019 4:13 pm IST

പുനലൂര്‍ : എംഎല്‍എ ഫണ്ട് ഉപയോഗിച്ച് വനം മന്ത്രി കെ.രാജുവിന്റെ മണ്ഡലത്തില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചതില്‍ അഴിമതി നടന്നതായി ആരോപണം. പുനലൂരില്‍ താമരപ്പള്ളി ക്ഷേത്രത്തിന് സമീപമാണ് ഈ ലക്ഷങ്ങളുടെ നിര്‍മിതി. നാലു ലക്ഷത്തോളം രൂപ മുടക്കി നിര്‍മിച്ച ബസ് ഷെഡ്ഡില്‍ മഴയും വെയിലും കൊള്ളാതെ ഒരാള്‍ക്ക് പോലും നില്‍ക്കാനോ ഇരിക്കാനോ സാധിക്കില്ല. 

കേവലം മൂന്ന് ഇരുമ്പ് തൂണുകള്‍ സ്ഥാപിച്ച് അതിന് മുകളില്‍ ഷീറ്റിട്ടിരിക്കുകയാണ് ഇവിടെ. മുപ്പതിനായിരം രൂപ മാത്രം മൊത്തം ചെലവ് കണക്കാക്കാന്‍ സാധിക്കൂ, അതാണ് നാലു ലക്ഷം മുടക്കിയാണ് പണിതതെന്നും മന്ത്രിയുടെ പേര് സഹിതം രേഖപ്പെടുത്തിയിരിക്കുന്നത്.

ഷെഡ്ഡിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സമീപത്തായി എന്‍.കെ. പ്രേമചന്ദ്രന്‍ എംപി കഴിഞ്ഞ വര്‍ഷം മൂന്നുലക്ഷം രൂപ അനുവദിച്ച് നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തെയും ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ ചര്‍ച്ച. 

ഷെഡ് നിര്‍മിതിക്കു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഷെഡ്ഡിന്റെ നിജ സ്ഥിതി ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങള്‍ക്ക് വന്‍ പ്രചാരമാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.