സുപ്രീംകോടതി വിധി പിണറായി സർക്കാരിനേറ്റ തിരിച്ചടി; ഹർജികൾ ഏഴംഗ ബെഞ്ചിന് വിട്ടത് ഭക്തരുടെ വിജയമെന്ന് കെ.സുരേന്ദ്രൻ

Thursday 14 November 2019 1:12 pm IST

തിരുവനന്തപുരം: യുവതീപ്രവേശനത്തിനായി സത്യവാങ്മൂലം നല്‍കിയ പിണറായി സര്‍ക്കാരിന് തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്‍. പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രിംകോടതി ഏഴംഗ ബെഞ്ചിന് വിട്ടത് അയ്യപ്പഭക്തരുടെ വിജയമാണെന്നും അദ്ദേഹം പ്രതികരിച്ചു.

മതത്തിന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രിംകോടതി കേസ് ഏഴംഗ ബെഞ്ചിന് വിട്ടത്. ശബരിമലയിൽ പ്രായവ്യത്യാസമില്ലാതെ സ്ത്രീപ്രവേശം അനുവദിച്ച 2018 സെപ്റ്റംബർ 28ലെ വിധിക്കെതിരെ വിവിധ സംഘടനകളും വ്യക്തികളും നൽകിയ അമ്പത്തിയഞ്ചിലേറെ ഹർജികൾ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഇന്നത്തെ വിധി. പുതിയ ബെഞ്ച് ചീഫ് ജസ്റ്റിസായിരിക്കും രൂപീകരിക്കുക. ഇപ്പോൾ വിധി പറഞ്ഞ ജഡ്ജിമാരിൽ മൂന്നു പേർ ഏഴംഗ ബഞ്ചിലേക്ക് പോകും. 

മതത്തിന് വലിയ പ്രാധാന്യമുണ്ടെന്നാണ് ഇന്ന് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. ശബരിമല വിധിക്ക് മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശവുമായും പാർസി സ്ത്രീകളുടെ ആരാധനായങ്ങളിലേക്കുള്ള പ്രവേശനം എന്നിവയുമായും ബന്ധമുണ്ട്. ഇത് വിശാല ബഞ്ച് പരിഗണിക്കും. ആചാരങ്ങൾ പുലർത്താൻ അവകാശമുണ്ടെന്നും വിധിയിൽ പറയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.