മലപ്പുറം ജില്ലാ വിഭജനം; ലക്ഷ്യം മലബാര്‍ സംസ്ഥാന രൂപീകരണമെന്ന് കെ സുരേന്ദ്രന്‍

Tuesday 25 June 2019 10:24 pm IST
ദക്ഷിണേന്ത്യ ഒരു രാജ്യമാക്കണമെന്ന ജിഹാദി അജണ്ട ഈ അടുത്തകാലത്താണ് മറനീക്കി പുറത്തുവന്നത്. ഇന്ത്യ വിഭജിച്ച അതേ ശക്തികളും അതേ മനോഭാവവും ഇപ്പോഴും നിലനില്‍ക്കുന്നു എന്നര്‍ത്ഥം.

തിരുവനന്തപുരം: മലബാര്‍ സംസ്ഥാന രൂപീകരണമാണ് മലപ്പുറം ജില്ലാ വിഭജനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍. ഈ ആവശ്യം ആദ്യമുന്നയിച്ചത് എസ്ഡിപിഐയാണ്. ഇപ്പോള്‍ അതിനെ പിന്തുടര്‍ന്ന് മുസ്ലീം ലീഗും രംഗത്തെത്തിയിരിക്കുകയാണ്. വൈകാതെ കോണ്‍ഗ്രസ്സും അവസാനം സിപിഎമ്മും ഇതേ ആവശ്യവുമായി മുന്നോട്ട് വരുമെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. 

ദക്ഷിണേന്ത്യ ഒരു രാജ്യമാക്കണമെന്ന ജിഹാദി അജണ്ട ഈ അടുത്തകാലത്താണ് മറനീക്കി പുറത്തുവന്നത്. ഇന്ത്യ വിഭജിച്ച അതേ ശക്തികളും അതേ മനോഭാവവും ഇപ്പോഴും നിലനില്‍ക്കുന്നു എന്നര്‍ത്ഥം. വികസനമാണ് ലക്ഷ്യമെങ്കില്‍ തിരുവനന്തപുരവും തൃശ്ശൂരും കോഴിക്കോടും കൂടി ആവാമല്ലോ. 

മുസ്‌ളീം ലീഗിന്റെ ഈ ആവശ്യത്തോട് കോണ്‍ഗ്രസ്സ് നിലപാടെന്താണ്? മുഖ്യമന്ത്രി പിണറായി വിജയന്റേയും സിപിഎമ്മിന്റെയും ഈ വിഷയത്തിലെ നിലപാടെന്തന്നറിയാന്‍ കേരളം ആഗ്രഹിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.