സിപിഎമ്മും കോണ്‍ഗ്രസും കലാപത്തിന് ആഹ്വാനം ചെയ്യുന്നു; വോട്ട് ബാങ്ക് ലക്ഷ്യം വയ്ക്കുന്നെന്ന് കെ സുരേന്ദ്രന്‍

Monday 16 December 2019 4:23 pm IST

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്ന സംയുക്ത സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ജനങ്ങളോട് കലാപത്തിന് ആഹ്വാനം ചെയ്യുന്ന നടപടിയാണ് ഇരു മുന്നണികളും സ്വീകരിക്കുന്നതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി നേതാവ് കെ സുരേന്ദ്രന്‍. 

ഭരണ-പ്രതിപക്ഷ കക്ഷി നേതാക്കള്‍ സംയുക്തമായി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച സമരത്തെ വിമര്‍ശിച്ച അദ്ദേഹം നിലവില്‍ മാപ്പിള ലഹളയെ അനുസ്മരിപ്പിക്കുന്ന പ്രകടനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും വ്യക്തമാക്കി. നാളെ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിന്റെ മറവില്‍ അക്രമങ്ങള്‍ക്ക് സാധ്യതയുണ്ട്. 1921 മറന്നിട്ടില്ലെന്ന് മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. പ്രശ്നം എന്‍ഐഎയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യണമെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് സമരത്തിനിറങ്ങണമെന്നും പിണറായി വിജയനോട് സുരേന്ദ്രന്‍ പറഞ്ഞു. മുസ്ലിം വോട്ടിനായുള്ള മല്‍സരമാണ് സിപിഎമ്മും കോണ്‍ഗ്രസും നടപ്പാക്കുന്നത്. പിണറായി വിജയന്റെ നേതൃത്വം അംഗീകരിച്ചതോടെ കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടമായെന്നും സുരേന്ദ്രന്‍ സൂചിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.