മതചിഹ്നങ്ങള്‍ ഉപയോഗിച്ച് കെ സുരേന്ദ്രനെ കുടുക്കാന്‍ നോക്കിയത് സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍; കൃത്രിമ വീഡിയോ ഗാനത്തിനെതിരെ പോലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കി ബിജെപി

Sunday 20 October 2019 10:24 pm IST

 

പത്തനംതിട്ട: കോന്നിയിലെ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് മത ചിഹ്നങ്ങള്‍ ഉപയോഗിച്ചുവെന്നുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി. മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്ററുകളും വീഡിയോയും ബിജെപിയുടേതല്ല. ഇതിന് പിന്നില്‍ സിപിഎം കോണ്‍ഗ്രസ് നേതാക്കളുടെ ബുദ്ധിയാണെന്നും ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. തെരഞ്ഞെടുപ്പിലെ തോല്‍വി ഭയന്ന് അവര്‍ വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിടുകയാണ്. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. 

മത ചിഹ്നങ്ങള്‍ പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് കോന്നിയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ പറഞ്ഞു.  വീഡിയോ ഗാനം കൃത്രിമമായി ഉണ്ടാക്കിയതാണ്. വീഡിയോ ഗാനം കൃത്രിമമായി ഉണ്ടാക്കിയതിനെതിരെ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്.  കോന്നിയില്‍ തോല്‍വി ഭയന്ന് ഇടത് മുന്നണിയാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.