വിശ്വാസി ആണോ അല്ലയോ എന്നത് വ്യക്തിപരം; ക്ഷേത്രത്തില്‍ പോകുന്നതിനും ആരാധനയില്‍ പങ്കെടുക്കുന്നതിനും ആര്‍ക്കും തടസമില്ല, ശബരിമലയില്‍ യുവതികള്‍ കയറിയതില്‍ സര്‍ക്കാരിനോ സിപിഎമ്മിനോ പങ്കില്ലെന്ന് കടകംപള്ളി

Saturday 24 August 2019 4:25 pm IST

തിരുവനന്തപുരം : ഒരാള്‍ വിശ്വാസിയാണോ അല്ലയോ എന്നത് വ്യക്തിപരമായ കാര്യമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികള്‍ കയറിയതില്‍ സര്‍ക്കാരിനോ സിപിഎമ്മിനോ പങ്കില്ല. ശബരിമല വിഷയം പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം അറിയിച്ചത്. 

ശബരിമലയിലെ യുവതീ പ്രവേശനം പാര്‍ട്ടി വിരുദ്ധ മനോഭാവം ജനങ്ങള്‍ക്കിടയില്‍ ഉടലെടുക്കാന്‍ കാരണമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം അറിയിച്ചതിന് പിന്നാലെയാണ് കടകംപള്ളിയുടെ ഈ പ്രസ്താവന. കൂടാതെ പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തിലും ശബരിമല യുവതീ പ്രവേശനം തിരിച്ചടിയായി എന്നാണ് അറിയിച്ചത്. 

എന്നാല്‍ ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ കയറിയത് വിശ്വാസികള്‍ക്കിടയില്‍ പ്രകോപനം ഉണ്ടാക്കിയിട്ടുണ്ട്. വിഷയത്തില്‍ കോടതി വിധി അംഗീകരിക്കുക എന്നത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. ആക്ടിവസ്റ്റുകള്‍ കയറിയത് വിശ്വാസികള്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കിയിട്ടുണ്ട്. 

വിശ്വാസം തീര്‍ത്തും വ്യക്തിപരമാണ്. ക്ഷേത്രത്തില്‍ പോകുന്നതിനും ആരാധനയില്‍ പങ്കെടുക്കുന്നതിനും ആര്‍ക്കും തടസമില്ല. വിശ്വാസിയാണോ എന്ന ചോദ്യത്തിനു അതു തന്റെ വ്യക്തിപരമായ കാര്യമാണെന്നും എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. ഭൂരിപക്ഷ വര്‍ഗീയത പോലെ ന്യൂനപക്ഷ വര്‍ഗീയതയും ആപത്താണെന്നും മന്ത്രി കടകംപള്ളി വ്യക്തമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.