കല കുവൈറ്റ് പ്രസംഗ മത്സരം

Sunday 30 June 2019 8:48 am IST

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് മെഹ്ബൂള നോര്‍ത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ കലയുടെ അംഗങ്ങള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 

ജൂലൈ 26, വെള്ളിയാഴ്ച വൈകീട്ട് 4 മണി മുതല്‍ അബുഹലീഫ കല സെന്ററില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. മത്സരത്തിനുള്ള വിഷയം ജൂലൈ 21 ന് പ്രസിദ്ധീകരിക്കും. 

മത്സരാര്‍ത്ഥികള്‍ക്ക് 7 മിനിറ്റ് വീതമാണ് അനുവദിക്കുക. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജൂലൈ 20-ന് മുന്‍പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 55984755, 65170764, 51358822 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.