ഭാര്യയെയും മകളെയും ബലമായി ഇസ്ലാമിലേക്ക് മതം മാറ്റാന്‍ ശ്രമിച്ചു; വിസമ്മതിച്ചപ്പോള്‍ ശാരീരികവും മാനസികവുമായി ക്രൂരമായി പീഡിപ്പിച്ചു; ദളിത് യുവതിയുടെ പരാതിയില്‍ കമല്‍ സി നജ്മലിനെതിരെ എഫ്‌ഐആര്‍

Saturday 6 July 2019 5:20 pm IST

തൃശൂര്‍ : മകളേയും തന്നേയും മതം മാറ്റത്തിന് മതം മാറ്റത്തിന് നിര്‍ബന്ധിക്കുന്നെന്നും വിസമ്മതിച്ചതിന് ക്രൂരമായി പീഡിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഭാര്യ നല്‍കിയ പരാതിയില്‍ എഴുത്തുകാരന്‍ കമല്‍ സി നജ്മലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 

തൃശൂര്‍ പേരാമംഗലം പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതി ദളിത് വിഭാഗത്തില്‍ പെട്ടതിനാല്‍ പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരവും, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നജ്മല്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്് കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ മതം മാറി പേര് കമല്‍ സി നജ്മല്‍ എന്നാക്കിയത്. അതിനുശേഷം യുവതിയോടും കുഞ്ഞിനോടും മതം മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. അല്ലെങ്കില്‍ ഇസ്ലാം മതത്തില്‍പ്പെട്ട ഒരു സ്ത്രീയെ വിവാഹം കഴിക്കാന്‍ സമ്മതിക്കണമെന്നും പറഞ്ഞും ഇരുവരേയും മാനസ്സികമായും ശാരീരികമായും പീഡിപ്പിക്കുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. 

കുടുംബ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന് പരിചയപ്പെടുത്തിയാണ് കമല്‍ യുവതിയുടെ അടുത്തെത്തുന്നത്. പിന്നീട് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനെന്ന് പറഞ്ഞ് ഒരുദിവസം മുണ്ടൂരിലേക്ക് വിളിച്ചുവരുത്തി തന്നെ അയാള്‍ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും എതിര്‍ത്തപ്പോള്‍ ബലാത്സംഗം ചെയ്‌തെന്നും യുവതി ആരോപിക്കുന്നുണ്ട്. 

ഇതില്‍ മാനസ്സികമായി തകര്‍ന്ന യുവതി കേസ് കൊടുക്കാന്‍ തീരുമാനിച്ചതറിഞ്ഞ് നിയമപരമായി വിവാഹം ചെയ്തുകൊള്ളാമെന്നും കേസുകൊടുക്കരുതെന്നും കമല്‍ അപേക്ഷിച്ചു. ഈ വിവാഹത്തിന് താന്‍ നിര്‍ബന്ധിതയാകുകയായിരുന്നു എന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. വിവാഹശേഷം സ്വന്തമായി ആകെയുണ്ടായിരുന്ന വീടും സ്ഥലവും അയാള്‍ വിറ്റ ആ പണം തട്ടിയെടുക്കുകയും ചെയ്തു.

ഇപ്പോള്‍ തൃശൂരിലെ വാടക വീട്ടിലെത്തി ഇയാള്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. ഇയാളുടെ ആദ്യബന്ധത്തിലെ കുട്ടിയേയും കമല്‍ മതം മാറ്റാനുള്ള ശ്രമത്തിലാണ്. കുട്ടിയെ മതംമാറ്റത്തിനായി നിര്‍ബന്ധിച്ച് സമ്മതിപ്പിച്ചിരിക്കുകയാണ്. ഇത് മനസ്സിലാക്കിയ യുവതി ഈ വിവരം കമലിന്റെ ആദ്യ ഭാര്യയെ അറിയിച്ചു. അവരും ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ അവര്‍ക്കെതിരെയും ഇയാള്‍ അപവാദ പ്രചരണങ്ങളും ഭീഷണികളും നടത്തിക്കൊണ്ടിരിക്കുകയാണ്. ബിരുദാനന്തര ബിരുദവും എംഎഡും കഴിഞ്ഞ യുവതി ഇപ്പോള്‍ പട്ടികജാതി ക്ഷേമ വകുപ്പിന് കീഴിലുള്ള ചേലക്കര എംആര്‍എസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപികയാണ്. നിലവിലെ മതത്തില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. താനോ മകളോ ഇസ്ലാമിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.