പ്രചാരണത്തിനായി കമല്‍നാഥ് എത്തിയാല്‍ കോളറില്‍ പിടിച്ചു പുറത്താക്കും; സിഖ് കൊലപാതകികള്‍ക്ക് കോണ്‍ഗ്രസ് ഉന്നത സ്ഥാനങ്ങള്‍ നല്‍കുകയാണെന്ന് അകാലിദള്‍

Friday 24 January 2020 10:45 am IST

ന്യൂദല്‍ഹി : ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് എത്തിയാല്‍ പിടിച്ചു പുറത്താക്കുമെന്ന് അകാലിദള്‍. കമല്‍നാഥ് കോണ്‍ഗ്രസ്സിന്റെ പ്രചാരണത്തിനായി എത്തിയാല്‍ കോളറില്‍ പിടിച്ച് പുറത്താക്കുമെന്ന് ദല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റും അകാലിദള്‍ നേതാവുമായ മന്‍ജിന്ദര്‍ സിങ് സിര്‍സയാണ് പ്രഖ്യാപനം നടത്തിയത്. 

1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ കമല്‍നാഥിന് പങ്കുണ്ടെന്നു ആരോപിച്ചാണ് അകാലിദള്‍ നേതാവിന്റെ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പിന് എത്തുന്ന പ്രമുഖരുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടതിന് പിന്നാലെയാണ് മന്‍ജിന്ദര്‍ സിങ് സിര്‍സയുടെ പ്രസ്താവന.

സിഖുകാരുടെ കൊലപാതകികള്‍ക്ക് ഉന്നത സ്ഥാനങ്ങള്‍ നല്‍കുകയാണ്. കമല്‍നാഥിനെ മനപ്പൂര്‍വ്വം ഉന്നത സ്ഥാനങ്ങള്‍ നല്‍കി ഉയര്‍ത്തിക്കൊണ്ടുവരികയാണ്.

ഏറെ പോരാട്ടങ്ങള്‍ക്കു ശേഷമാണ് കമല്‍നാഥിനെതിരെയുള്ള കേസ് ഉയര്‍ത്തിക്കൊണ്ടുവരാനായത്. അതുകൊണ്ടുതന്നെ നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. സമ്മേളനവേദിയില്‍ കമല്‍നാഥിനെ കോണ്‍ഗ്രസ് കൊണ്ടുവന്നാല്‍ കോളറില്‍ പിടിച്ചു പുറത്താക്കിയിരിക്കുമെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.