കമലേഷ് തിവാരിയുടെ കൊലപാതകത്തിനു പിന്നില്‍ 'അല്‍ ഹിന്ദ് ബ്രിഗേഡ്'; ഇസ്ലാമിനെതിരെ പരാമര്‍ശം നടത്തുന്നവരുടെ സ്ഥിതി ഇതാകുമെന്നും മുന്നറിയിപ്പ്

Saturday 19 October 2019 3:38 pm IST

ലഖ്‌നൗ : ഹിന്ദു സമാജ് പാര്‍ട്ടി പ്രസിഡന്റ് കമലേഷ് തിവാരിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം അല്‍ ഹിന്ദ് ബ്രിഗേഡ് എന്ന സംഘടന ഏറ്റെടുത്തു. വാട്‌സാപ്പിലൂടെയാണ് ഉത്തരവാദിത്തം എറ്റെടുത്തിരിക്കുന്നത്. യുദ്ധം തുടങ്ങിയെന്ന് അറിയിച്ചുകൊണ്ടാണ് മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. 

ഇസ്ലാമിനെതിരെ പ്രസ്താവന നടത്തിയെന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയത്. കൂടാത ഇസ്ലാമിനെതിരെ ആരെങ്കിലും പരാമര്‍ശം നടത്തുകയാണെങ്കില്‍ അവരുടേയും അവസ്ഥ ഇതാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

അതേസമയം അല്‍ ഹിന്ദ് ബ്രിഗേഡിന് അന്താരാഷ്ട്ര ഭീകര സംഘടനകളില്‍ ഏതെങ്കിലുമായി ബന്ധമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് ഉത്തര്‍പ്രദേശ് പോലീസ് അന്വേഷണം നടത്തി വരികയാണ്.

കേസുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ ഇതുവരെ അറസ്റ്റിലായെന്ന് യുപി പോലീസ് അറിയിച്ചു. 2015ല്‍ നബിക്കെതിരെ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്. അതിനിടെ കമലേഷ് തിവാരിയെ വധിച്ചവര്‍ക്ക് 51 ലക്ഷം പ്രതിഫലം പ്രഖ്യാപിച്ച പുരോഹിതനെ യുപി പോലീസ് കസ്റ്റഡിയില്‍ എടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.