ജെഎന്‍യുവിലേത് 'തുക്കടെ തുക്കടെ' ഗ്യാംങ്; രാജ്യത്തെ വിഘടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പിന്തുണ നല്‍കില്ല; നിലപാട് വ്യക്തമാക്കി കങ്കണ റാവത്ത്

Friday 17 January 2020 3:02 pm IST

രാജ്യത്തെ വിഘടിപ്പിക്കാന്‍ ശ്രമിക്കുന്ന തുക്കടെ തുക്കടെ ഗാങ്ങിന് ഒരിക്കലും പിന്തുണ നല്‍കില്ലെന്ന് നടി കങ്കണ റാവത്ത്. എനിക്ക് ജെഎന്‍യുവിലെ തുക്ക്ടെ തുക്ക്ടെ ഗാങ്ങിനൊപ്പം നില്‍ക്കാന്‍ താത്പര്യമില്ല. രാജ്യത്തെ വിഭജിക്കുന്നവര്‍ക്ക് പിന്തുണ നല്‍കാനും എനിക്ക് താത്പര്യമില്ല. ഒരു സൈനികന്‍ കൊല്ലപ്പെട്ടാല്‍ ആഘോഷിക്കുന്ന ആളുകളെ ശാക്തീകരിക്കാനോ അവര്‍ക്ക് അധികാരം നല്‍കുന്നതിനോടോ വ്യക്തിപരമായി യോജിപ്പില്ലെന്നും  കങ്കണ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

ദീപിക ജെഎന്‍യു സന്ദര്‍ശിച്ചത് ഒരു പക്ഷേ അവരുടെ ജനാധിപത്യ അവകാശങ്ങള്‍ വിനിയോഗിക്കുന്നതായിരിക്കും. ദീപിക ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്ക് അവകാശമില്ല. സ്വന്തം പ്രവൃത്തിയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് ദീപിക പദുക്കോണ്‍.മറ്റൊരാളുടെ കാര്യത്തില്‍ ഇടപെട്ട് അഭിപ്രായം പറയേണ്ട ആവശ്യമെനിക്കില്ല. എനിക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ചല്ലേ എനിക്ക് സംസാരിക്കാന്‍ പറ്റൂവെന്നും കങ്കണ  പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.