കേന്ദ്രസര്‍ക്കാര്‍ വളര്‍ത്താന്‍ ശ്രമിക്കുന്നത് സംസ്‌കൃത ഭാഷ മാത്രം; എല്ലാ പദ്ധതികള്‍ക്കും പേരിടുന്നത് ഹിന്ദിയില്‍, തര്‍ജമയില്ലെന്ന് ആവര്‍ത്തിച്ച് കനിമൊഴി; രാഷ്ട്ര ഭാഷ അറിയില്ലെന്ന് എന്നാലും സമ്മതിക്കില്ല!

Monday 22 July 2019 11:34 am IST
സര്‍ക്കാരിനെതിരെ ആരോപണങ്ങളുന്നയിക്കുമ്പോഴും സ്വയം രാഷ്ട്രഭാഷ അറിയില്ലെന്ന് സമ്മതിക്കാന്‍ മടി കാണിക്കുകയാണ് കനിമൊഴി.

ചെന്നൈ: കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പദ്ധതികള്‍ക്കും ഹിന്ദിയിലാണ് പേരിടുന്നതെന്നും ഇംഗ്ലീഷില്‍ പോലും പേരുവെക്കുന്നില്ലെന്നും ആവര്‍ത്തിച്ച് ഡിഎംകെ എംപി. കനിമൊഴി. സര്‍ക്കാരിനെതിരെ ആരോപണങ്ങളുന്നയിക്കുമ്പോഴും സ്വയം രാഷ്ട്രഭാഷ അറിയില്ലെന്ന് സമ്മതിക്കാന്‍ മടി കാണിക്കുകയാണ് കനിമൊഴി. 

രാജ്യത്ത് ഹിന്ദിയും സംസ്‌കൃതവും വളര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ച കനിമൊഴി ഈ ഭാഷകളുടെ വളര്‍ച്ചയ്ക്ക് എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

എല്ലാം ഹിന്ദിയില്‍ മതിയെന്ന നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ തമിഴിനായി പ്രവര്‍ത്തിക്കുന്നത് എത്തരത്തിലാണെന്ന് തിരിച്ചറിയാനാകുന്നുണ്ടെന്നും കനിമൊഴി ആരോപിക്കുന്നു. 

ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ കേന്ദ്രനയമല്ലെന്നും തമിഴ് ഭാഷയെ പ്രോത്സാഹിപ്പിക്കുന്ന നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും കഴിഞ്ഞദിവസം കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.

നേരത്തെ ഭാഷ അറിയാത്തതില്‍ തനിക്ക് പ്രധാന്‍മന്ത്രി സഡക് യോജന എന്താണെന്ന് മനസിലായില്ലെന്ന് ലോക്സഭയില്‍ കനിമൊഴി വ്യക്തമാക്കിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.